മുംബൈ : കൊറോണ വൈറസ് ഭീതി ഓഹരി വിപണിയെയും ബാധിച്ചു. വ്യാപാര ആഴ്ച്ചയിലെ ആദ്യ ദിനത്തിൽ 200 പോയന്റിലേറെ നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. കൊറോണ വൈറസ് ബാധിച്ച് 80ലേറെ പേര്‍ മരണപ്പെട്ടതും 3000ലേറെ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതും ആഗോള വ്യാപകമായുള്ള വിപണിയെ നഷ്ടത്തിലാക്കിയെന്നാണ് റിപ്പോർട്ട്.
ലോഹ വിഭാഗം ഓഹരികളാണ് പ്രധാനാമായും നഷ്ടത്തിലായത്. ജെഎസ്ഡബ്ല്യുയു സ്റ്റീല്‍, ജിന്‍ഡാല്‍ സ്റ്റീല്‍, വേദാന്ത, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ എന്നീ ഓഹരികള്‍ രണ്ടു മുതല്‍ നാലുശതമാനം വരെ നഷ്ടത്തിലായി. മികച്ച പാദഫലം പുറത്തുവിട്ടതിനാൽ ഐസിഐസിഐ ബാങ്കിന്റെ ഓഹരിവില രണ്ടുശതമാനത്തോളം ഉയരത്തിലെത്തി. യുപിഎല്‍, ഡോ.റെഡ്ഡീസ് ലാബ്, എംആന്റ്എം, ടൈറ്റന്‍ കമ്പനി, സിപ്ല എന്നീ ഓഹരികൾ നേട്ടത്തിലാണ്.
Post Your Comments