വുഹാന്‍: ചൈനയില്‍ കൊറോണാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 56 ആയി. പുതിയതായി 323 പേര്‍ക്ക് കൂടി അണുബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധ ഏറ്റവരുടെ എണ്ണം 2116 ആയി. കൊറോണ ദ്രുതഗതിയില്‍ പടരുന്നുവെന്നും സ്ഥിതി ഗുരുതരമാണെന്നും പ്രസിഡന്റ് ഷീ ജിന്‍പിങ് മുന്നറിയിപ്പ് നല്കി.ചൈനീസ് അധികൃതരുടേയും ലോകാരോഗ്യ സംഘടനയുടേയു കണക്കു കൂട്ടലുകള്‍ തെറ്റിച്ച്, അതിവേഗമാണ് ചൈനയില്‍ കോറോണാ വൈറസ് പടരുന്നത്. രാജ്യത്ത് വ്യാപകമായി യാത്രാ വിലക്ക് പ്രഖ്യാപിക്കുകയാണ്.
നിലവില്‍ 12 നഗരങ്ങളിലാണ് യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതെന്ന് കരുതുന്ന വുഹാന്‍ നഗരം എതാണ്ട് പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയാണ്. 50 ലക്ഷത്തിലധികം ആളുകളാണ് ഇവിടെനിന്ന് പലായനം ചെയ്തത്. ഷാങ്ഹായ് നഗരത്തിലും കൊറോണാ മരണം റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. ഇതുവരെ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്ഥമായി ഇപ്പോഴത്തെ വൈറസ് ശരീരത്തില്‍ കയറി, രോഗലക്ഷണങ്ങള്‍ പ്രകടമാകും മുൻപേ വൈറസ് ബാധിതന് രോഗാണു വാഹകനാവുന്നു എന്നതാണ് വെല്ലുവിളി.
വൈറസ് വ്യാപനം തടയാന്‍ കര്‍ശ്ശന നടപടികളിലേക്ക് അധികൃതര്‍ കടക്കുകയാണ്.കൊറോണ വൈറസ് പടരുന്നതിന്റെ വേഗം കൂടിയതായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങ്. രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി തുടരുന്ന പാശ്ചാത്തത്തില്‍ ഉന്നതരുടെ യോഗം പ്രസിഡന്റ് വിളിച്ചു ചേര്‍ത്തു. രോഗികളെ ചികില്സിക്കുന്ന രണ്ട് ഡോക്ടര്‍ മാര്‍ മരിച്ചതായി ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ ഏറെയും പ്രായമുള്ളവരാണെന്ന് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറുന്നു.
ഇപ്പോള്‍ വൈറസ് ബാധ യേറ്റവരില്‍ നാലിലൊന്നു പേരുടെയും നില ഗുരുതരമാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.ലോകത്തെ വിവിധ വിമാനത്താവളങ്ങളില്‍ പരിശോധന സംവിധാനം ശക്തമാക്കിയിട്ടുണ്ട്. അതിനിടെ ഓസ്ത്രേലിയ, മലേഷ്യ എന്നിവിടങ്ങളിലും രോഗ ബാധിതരുണ്ടെന്ന് സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ ഇതിനകം മൂന്ന് പേരെ വൈറസ് ബാധമൂലം ആശുപ്ര്രതിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. അമേരിക്കയിലും മൂന്ന് പേര്‍ക്ക് രോഗം ബാധിച്ചതായി സംശയമുണ്ട്. വുഹാനിലുള്ള പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് അമേരിക്കയും ഫ്രാന്‍സുമെന്ന് ദി ഗാര്ഡിയന് പത്രം റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments