Latest NewsLife Style

40 കഴിഞ്ഞ പുരുഷന്‍മാര്‍ക്കിടയില്‍ സെക്‌സിനോട് താത്പ്പര്യം കുറയുന്നതിനു പിന്നില്‍

സെക്‌സില്‍ താല്‍പര്യം കുറയുന്നതായി ചിലര്‍ പറയാറുണ്ട്. ലൈംഗികജീവിതത്തിലെ തകരാറുകള്‍ പലപ്പോഴും ദാമ്പത്യബന്ധത്തെ തന്നെ തകര്‍ത്തു കളയും. കിടപ്പറയില്‍ ഇണയെ തൃപ്തിപ്പെടുത്താനാകാതെ വിഷമിക്കുന്നവര്‍ ധാരാളമാണെന്നാണ് ഇന്ന് ചില പഠനങ്ങള്‍ പറയുന്നത്.

ലൈംഗികതളര്‍ച്ചയുള്ള 40 ശതമാനം പേരുടെയും വില്ലന്‍ വിഷാദമാണെന്നാണ് ‘ദ ഹെല്‍ത്ത് സൈറ്റ് ഡോട്ട് കോം’-ലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. സെക്‌സിനോട് താല്‍പര്യം കുറയുന്നതിന്റെ പ്രധാനപ്പെട്ട ചില കാരണങ്ങള്‍ എന്തൊക്കെയാണെന്ന് അമേരിക്കന്‍ യൂറോളജിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നു.

അമിത സ്ട്രെസ് നിങ്ങളുടെ സെക്‌സ് ലൈഫിനെയും ബാധിക്കും. സ്ട്രെസ് ഹോര്‍മോണ്‍ ശരീരത്തില്‍ വര്‍ധിച്ചാല്‍ അത് മൊത്തത്തിലുള്ള ജീവിതത്തെ പ്രതികൂലമായി ബാധിക്കും. കോര്‍ട്ടിസോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കാന്‍ സ്ട്രെസ് കാരണമാകും. ഇത് ലൈംഗികജീവിതത്തെ തകിടം മറിക്കും.

ഉറക്കക്കുറവ് സെക്‌സിനോടുള്ള താല്‍പര്യം കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കഠിനമായ സ്ലീപ് അപ്നിയ ബാധിച്ച പുരുഷന്മാരില്‍ മൂന്നിലൊന്ന് പേര്‍ക്കും ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറഞ്ഞതായി ജേണല്‍ ഓഫ് ക്ലിനിക്കല്‍ സ്ലീപ് മെഡിസിന്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

വിഷാദരോഗം ലൈംഗികജീവിതത്തെ ബാധിക്കാറുണ്ട്. വിഷാദരോഗത്തിന് കഴിക്കുന്ന ആന്റി ഡിപ്രസന്റ് മരുന്നുകളും ലൈംഗികജീവിതത്തെ മെല്ലെയാക്കും.

തൈറോയ്ഡ് ലെവലിലെ വ്യത്യാസങ്ങള്‍ സെക്‌സിനെ ബാധിക്കാം. ഹൈപ്പോതൈറോയ്ഡിസം ലൈംഗിക ഹോര്‍മോണ്‍ ഉല്‍പാദനത്തെ തടയും. അമിതവണ്ണവും വ്യായാമക്കുറവും സെക്‌സിന്റെ രസം കെടുത്തും. ഇത് ടെസ്റ്റോസ്റ്റിറോണ്‍, ഈസ്ട്രജന്‍ എന്നിവയുടെ അളവില്‍ വ്യത്യാസം വരുത്തും.

ഫാസ്റ്റ് ഫുഡ് സ്ഥിരമായി കഴിക്കുന്നത് ലൈംഗികജീവിതത്തെ തകര്‍ക്കും. ഫ്രൈ ചെയ്ത ആഹാരങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവ പരമാവധി കുറയ്ക്കുക.

പലതരത്തിലെ രോഗങ്ങള്‍, അവയ്ക്കുള്ള മരുന്നുകള്‍ എന്നിവ ചിലപ്പോള്‍ ലൈംഗികജീവിതത്തില്‍ വിരക്തി കൊണ്ടുവരാം. ചില മരുന്നുകളുടെ പ്രതിപ്രവര്‍ത്തനം ചിലപ്പോള്‍ സെക്‌സില്‍ മടുപ്പ് ഉണ്ടാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button