KeralaLatest NewsNews

സ‍ർക്കാരുമായി തർക്കം തുടരവേ കേരളത്തെ പ്രശംസിച്ച് ഗവർണർ

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ അവബോധം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്ക് മാതൃകയാണെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവരുടെ എണ്ണത്തിലുള്ള വര്‍ധനയ്ക്ക് സംസ്ഥാനത്തെ ഉയര്‍ന്ന സാക്ഷരത പ്രധാന പങ്കാണ് വഹിക്കുന്നത്. ജനാധിപത്യത്തിൽ പൗരന്റെ ശക്തി പ്രകടമാകുന്നത് തിരഞ്ഞെടുപ്പ് ദിനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സമ്മതിദായകദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ. വോട്ടെടുപ്പുകളിൽ ജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഗവര്‍ണ്ണര്‍ അഭിനന്ദിച്ചു. തിരഞ്ഞെടുപ്പില്‍ എല്ലാ പൗരന്മാരെയും ഉള്‍പ്പെടുത്താൻ നിരന്തരം ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ദേശീയ സമ്മതിദായക പ്രതിജ്ഞ ഗവര്‍ണ്ണര്‍ ചൊല്ലിക്കൊടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ കത്തെഴുത്ത് മത്സരത്തിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണവും നടന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചവരെ ചടങ്ങില്‍ ആദരിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button