KeralaLatest NewsNews

പൗരാവകാശങ്ങള്‍ക്ക് വേണ്ടി ഇന്ത്യയില്‍ ഏറ്റവും ശക്തമായി പോരാടുന്ന കലാകാരൻ: പ്രകാശ് രാജിനെക്കുറിച്ച് എംബി രാജേഷ്

അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും പത്രപ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയുമായ ഗൗരി ലങ്കേഷിനെ വർഗീയ ഫാസിസ്റ്റു ശക്തികൾ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം പൊതുരംഗത്തേക്ക് വന്നത്.

തിരുവനന്തപുരം: ഇന്ത്യയില്‍ പൗരാവകാശങ്ങള്‍ക്ക് വേണ്ടി ഏറ്റവും ശക്തമായി പോരാടുന്ന കലാകാരനാണ് പ്രകാശ് രാജ് എന്ന് സ്പീക്കര്‍ എംബി രാജേഷ്. വര്‍ഗീയ ഫാസിസ്റ്റു ശക്തികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലാണ് അദ്ദേഹമെന്നും എംബി രാജേഷ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കെ ജി ഒ എ നേതാവ് ഡോ . എൻ എം മുഹമ്മദാലിയുടെ ഓർമക്കായി കെ ജി ഒ എ സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്‌കാരം പ്രശസ്ത സിനിമാ നടൻ ശ്രീ. പ്രകാശ് രാജിന് സമ്മാനിക്കാൻ അവസരം ലഭിച്ചു. അഭിപ്രായസ്വാതന്ത്ര്യം, പൗരാവകാശം, സ്വാതന്ത്ര്യം, നീതി തുടങ്ങിയ പൗരാവകാശങ്ങൾക്ക് വേണ്ടി ഇന്ത്യയിൽ ഏറ്റവും ശക്തമായി പോരാടുന്ന കലാകാരനാണ് പ്രകാശ് രാജ്.

Read Also: കേരള പോലീസിൽ ചാരപ്രവർത്തനം? ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നിൽ…

അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും പത്രപ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയുമായ ഗൗരി ലങ്കേഷിനെ വർഗീയ ഫാസിസ്റ്റു ശക്തികൾ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം പൊതുരംഗത്തേക്ക് വന്നത്. വർഗീയ ഫാസിസ്റ്റു ശക്തികൾക്കെതിരെ പിന്നീട് വിട്ടുവീഴ്‍ചയില്ലാത്ത പോരാട്ടത്തിലാണ് അദ്ദേഹം. ഹിന്ദുത്വ ശക്തികൾ ഉയർത്തുന്ന ഭീഷണികൾ നേരിട്ട് നിർഭയമായി അദ്ദേഹം പൗരസ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയർത്തുന്നു. ആ ശബ്ദം ഇനിയും കൂടുതൽ ഉച്ചത്തിൽ ഉയരട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button