Latest NewsNewsIndia

ഞാനൊരു തമാശ പറഞ്ഞതല്ലേ?, നിങ്ങൾ കണ്ടത് വെറുപ്പ് മാത്രം; പുലിവാല് പിടിച്ചതോടെ പുതിയ പോസ്റ്റുമായി പ്രകാശ് രാജ്

ബെംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 നെ കളിയാക്കിയെന്നാരോപിച്ച് തമിഴ് നടൻ പ്രകാശ് രാജിനെതിരെ വിമർശനം ശക്തമായിരുന്നു. നടന്റെ ട്വീറ്റ് വൈറലായതോടെ വിശദീകരണവുമായി പ്രകാശ് രാജ് രംഗത്ത്. താനൊരു തമാശ പറഞ്ഞതാണെന്നും, ലോകത്തെവിടെ ചെന്നാലും ഒരു മലയാളി ഉണ്ടാകുമെന്ന സാരാംശമായിരുന്നു തന്റെ ആ ട്വീറ്റിന് പിന്നിലെന്നും പ്രകാശ് രാജ് വിശദീകരിച്ചു. നേരത്തേ പോസ്റ്റ് ചെയ്ത ചിത്രം റീ പോസ്റ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘വെറുപ്പ് വെറുപ്പിനെ മാത്രമേ കാണൂ. ആംസ്‌ട്രോങ്ങിന്റെ കാലത്തുള്ള തമാശയാണ് പറഞ്ഞത്. കേരളത്തിലെ ചായവില്പനക്കാരനെയാണ് ആഘോഷിച്ചത്. ട്രോളുകൾ ഏത് ചായ വില്പനക്കാരനെയാണ് കണ്ടത്?. ഒരു കാര്യം പറഞ്ഞതിലെ തമാശയെന്താണെന്ന് മനസിലാക്കിയില്ലെങ്കിൽ ആ തമാശ നിങ്ങളേക്കുറിച്ചാണ്. വളരൂ…’, പ്രകാശ് രാജ് തന്റെ വിശദീകരണ കുറിപ്പിൽ കൂട്ടിച്ചേർത്തു. ജസ്റ്റ് ആസ്‌കിങ് എന്നാണ് കുറിപ്പിന് അദ്ദേഹം നൽകിയിരിക്കുന്ന ഹാഷ് ടാഗ്.

അതേസമയം, ‘പുതിയ വാർത്ത : ചന്ദ്രയാനിൽ നിന്നുള്ള ആദ്യചിത്രം പുറത്ത്’ എന്ന അടിക്കുറിപ്പോടെ ഒരാൾ ചായ അടിക്കുന്ന ചിത്രമായിരുന്നു പ്രകാശ് രാജ് ആദ്യം ട്വീറ്റ് ചെയ്തത്. ഇതാണ് വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്. മൂന്നാം ചന്ദ്രയാൻ ദൗത്യം ചന്ദ്രനിൽ നാളെ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ഒരുങ്ങുമ്പോഴാണ് പ്രകാശ് രാജിന്‍റെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി.ജെ.പിയോടുമുള്ള അന്ധമായ വിരോധത്തിന്റെ പേരിൽ രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ ദൗത്യത്തിനെതിരെ തിരിയരുത്. ചന്ദ്രയാൻ ഇന്ത്യയുടെ അഭിമാനമാണ്. ഇതിലും രാഷ്ട്രീയം കൂട്ടിക്കുഴക്കരുതെന്ന് സോഷ്യൽ മീഡിയ നടനെ വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button