നിലപാടുകള്‍ മാറ്റി പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വസിം ഖാന്. ഇന്ത്യ ഏഷ്യ കപ്പ് കളിക്കാന്‍ പാകിസ്ഥാനില്‍ വന്നില്ലെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ കളിക്കില്ലെന്ന നിലപാട് മാറ്റി പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അനുവദിക്കുകയായണെങ്കില് ഇന്ത്യയുടെ മത്സരങ്ങള്‍ പൊതുവേദിയില്‍ കളിക്കാമെന്ന് വസിം ഖാന്. ഇന്ത്യ ഏഷ്യ കപ്പിനായി പാകിസ്ഥാനില്‍ വന്നില്ലെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിന് വരില്ലെന്ന കാര്യം താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഏഷ്യ കപ്പ് പാകിസ്ഥാനില്‍ തന്നെ നടക്കുമെന്നും ഇന്ത്യയുടെ മത്സരങ്ങള്‍ എവിടെ കളിക്കണമെന്ന് കാര്യത്തില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനമെടുക്കുമെന്നും ഇന്ത്യ പാകിസ്ഥാനില്‍ പര്യടനം നടത്തിയില്ലെങ്കില്‍ ആ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ആണെന്നും വസിം ഖാന് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ എത്തുകയാണെങ്കില്‍ ഫൈനല്‍ എവിടെ നടത്തണമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Post Your Comments