ഒലീവ് ഓയില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ സഹായകമാണ്. പ്രായക്കുറവു തോന്നുന്നതിനും ഒലീവ് ഓയില്‍ പലതരത്തില്‍ ഉപയോഗിക്കാം. കാരണം ഇവയില്‍ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഏതൊക്കെ രീതിയില്‍ സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കാമെന്നു നോക്കൂ.
ഒലീവ് ഓയില്‍ കൊണ്ട് ഭക്ഷണം പാകം ചെയ്യുന്നത് വളരെ നല്ലതാണ്. ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുന്നതിനും മൃദുവാക്കുന്നതിനും പുറമെ ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിക്കാനും ഇത് സഹായിക്കും. കൊഴുപ്പില്ലാത്തതു കൊണ്ട് ശരീരം തടിക്കുമെന്ന ഭയവും വേണ്ട.
മുഖത്തെ മേക്കപ്പ് നീക്കുന്നതിനും ഒലീവ് ഓയില്‍ ഉപയോഗിക്കാം. സാധാരണ മേക്കപ്പ് റിമൂവിംഗ് ലോഷനുകളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ചര്‍മത്തിന് ദോഷം വരുത്തിയെന്നു വരാം.
ഒലീവ് ഓയില്‍ ഒരു കഷ്ണം പഞ്ഞിയില്‍ എടുത്ത് മേക്കപ്പ് നീക്കാം.
പ്രായക്കുറവു തോന്നിക്കാന്‍ സഹായിക്കുന്ന ഭക്ഷണമാണ് തക്കാളി. ഇവയിലെ ലൈകോഫീന്‍ ആണ് കാരണം. തക്കാളി അരിഞ്ഞ് ഇതില്‍ അല്‍പം ഒലീവ് ഓയില്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് നല്ലതാണ്.
ദിവസവും മുഖത്ത് ഒലീവ് ഓയില്‍ പുരട്ടുന്നത് ചുളിവുകള്‍ ഇല്ലാതാക്കും. മുഖചര്‍മത്തിന് മൃദുത്വവും ഒപ്പം പ്രായക്കുറവും തോന്നിക്കും. സൂര്യരശ്മികള്‍ ചര്‍മത്തെ ദോഷകരമായി ബാധിക്കുന്നതു തടയാനും ഇവ നല്ലതു തന്നെ.
രാത്രി കിടക്കാന്‍ പോകുന്നതിന് മുന്‍പ് ഒലീവ് ഓയില്‍ പുരട്ടി കിടക്കുന്നത് നല്ലതാണ്. ഇത് മുഖത്തിന് മുഴുവന്‍ സമയവും സംരക്ഷണം നല്‍കും.
Post Your Comments