മുംബൈ: റിപ്പബ്ലിക് ദിന രാത്രിയില്‍ മുതല്‍ ഉണര്‍ന്നിരിക്കാനൊരുങ്ങി മുംബൈ നഗരം. പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ മുബൈ നഗഗത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും. മുംബൈയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലാണ് തുടക്കത്തില്‍ പദ്ധതി നടപ്പാക്കുക. ഇനി മുതല്‍ മുംബൈ ഉറങ്ങാത്ത നഗരമാണ്.
പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. നഗരവാസികള്‍ക്ക് ഷോപ്പിങ് നടത്താനും ഹോട്ടലില്‍ പോകാനും, സിനിമ കാണാനുമെല്ലാം ഇനി 24 മണിക്കൂറും തടസമില്ല. എന്നാല്‍ ബാറുകള്‍ മാത്രമാണ് പുലര്‍ച്ചെ 1.30ന് അടയ്ക്കുക. ലണ്ടന്‍ നഗരത്തെ മാതൃകയാക്കി നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ കൂടുതല്‍ വരുമാന വര്‍ധനവ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്ന് മന്ത്രി ആദിത്യ താക്കറെ പറഞ്ഞു. എന്നാല്‍, ആദിത്യയുടെ സ്വപ്ന പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ബിജെപി നടത്തുന്നത്.
Post Your Comments