പാലക്കാട്: സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ വ്യക്തിപരമായി പ്രശ്നങ്ങളൊന്നുമില്ലെന്നും ഭരണഘടനാപരമായ കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹവും ഞങ്ങളുടെ അഭിപ്രായം ഞങ്ങളും പറയും എന്നും മന്ത്രി എ കെ ബാലന്‍
സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ ആരേയും അനുവദിക്കില്ലെന്നും നയപ്രഖ്യാപനവുമായി ബന്ധപ്പെട്ടു കൊണ്ട് ഭരണപരമായ ദൗത്യം ഗവണ്‍മെന്റും ഗവര്‍ണറും നിര്‍വ്വഹിക്കുമെന്നും അതിന് യാതൊരു പ്രശ്നവുമില്ലെന്നും മന്ത്രി പറഞ്ഞു. ഭരണഘടനാപരമായി സ്പീക്കറും ഗവര്‍ണ്‍മെന്റും ഭരണഘടനാപരമായി ഗവര്‍ണറും അവരുടെ ചുമതല നിര്‍വ്വഹിക്കും ഏതെങ്കിലും ഒരുഭാഗത്ത് നിന്ന് പ്രശ്നമുണ്ടാകുമ്പോള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും അതിനുള്ള വേദി നിയമസഭയാകുന്നതില്‍ തെറ്റൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സര്‍ക്കാറിനെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഞങ്ങളാണ് മുന്നിലെന്ന ധാരണ ആര്‍ക്കും വേണ്ട. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഗവര്‍ണര്‍ പറഞ്ഞതാണ് ശരിയെന്ന് സുപ്രീംകോടതി പറഞ്ഞാല്‍ അത് ശരിയെന്ന് ഞങ്ങള്‍ പറയും. അതേസമയം ഞങ്ങള്‍ പറഞ്ഞതാണ് ശരിയെന്ന് സുപ്രീം കോടതി പറഞ്ഞാല്‍ അത് ഗവര്‍ണര്‍ അനുസരിക്കാന്‍ ബാധ്യതപ്പെടും എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments