Latest NewsKeralaNews

ഹിന്ദു വീടുകളിൽ നിന്ന് ആഹാരം കഴിക്കരുതെന്ന് പ്രസംഗിക്കുന്ന ഒരു വിഭാഗം മുസ്‌ലിം മത പണ്ഡിതരെ വിമര്‍ശിച്ച്‌ നടന്‍ മാമുക്കോയ

കോഴിക്കോട്: പാട്ടുപാടരുതെന്നും ഓണാഘോഷത്തിന് ഹിന്ദു വീടുകളിൽ നിന്ന് ആഹാരം കഴിക്കരുതെന്നും പ്രസംഗിക്കുന്ന മുസ്‌ലിം മത പണ്ഡിതർക്കെതിരെ നടന്‍ മാമുക്കോയ. ജാതീയതയുടെയും മതത്തിന്റെയും പേരിലുള്ള വര്‍ഗീയ ചിന്ത മനസില്‍നിന്ന് പോയാലേ നാം നന്നാകൂ. നിലവിളക്ക് കത്തിക്കുന്നതിനെ പോലും എതിര്‍ക്കുന്നവരുണ്ട്. അത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറയുകയുണ്ടായി. കോഴിക്കോട് സ്പര്‍ശം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സംഘടിപ്പിച്ച സാന്ത്വന സ്പര്‍ശം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് മാമുക്കോയ ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button