KeralaLatest NewsNews

മൂന്നുവര്‍ഷം മുമ്പ് കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹത്തെ കുറിച്ച് വീണ്ടും അന്വേഷണം : കൊല്ലപ്പെട്ടത് മലയാളി : കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ പട്ടിക പരിശോധിച്ച് പൊലീസ്

കോഴിക്കോട്: മൂന്നുവര്‍ഷം കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹത്തെ കുറിച്ച് വീണ്ടും അന്വേഷണം. കൊല്ലപ്പെട്ടത് മലയാളിയെന്ന് സംശയമുള്ളതായി ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. പറമ്പില്‍ ബസാര്‍ പോലൂര്‍ പയിമ്പ്ര റോഡിനു സമീപത്തെ ചെറുവറ്റ സായിബാബ ആശ്രമത്തിനടത്തുള്ള കാടുമൂടിയ പ്രദേശത്ത് കണ്ടെത്തിയ പുരുഷന്റെ മൃതദേഹം സംബന്ധിച്ചുള്ള അന്വേഷണമാണ് രണ്ടര വര്‍ഷത്തിന് ശേഷം ക്രൈംബ്രാഞ്ച് വീണ്ടും ആരംഭിച്ചത്.

read also : മുക്കത്തെ അച്ചായനും നീലഗിരിയിലെ ജോര്‍ജുകൂട്ടിയും ഒരാളാണെന്ന് മനസിലാക്കിയ പൊലീസ് 70 യസുള്ള ജയവല്ലിയുടെ ആത്മഹത്യയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പുറംലോകത്തേയ്ക്ക് വന്നത് ആരെയും ഞെട്ടിയ്ക്കുന്ന കാര്യങ്ങള്‍

ഐജി ജയരാജിന്റെ നിര്‍ദേശപ്രകാരം അന്വേഷണസംഘം സംഭവസ്ഥലത്ത് ഇന്ന് രാവിലെ പരിശോധന നടത്തി. അതേസമയം മരിച്ചയാളെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായാണ് വിവരം.
ലോക്കല്‍ പോലീസ് മൂന്നുമാസം രാപ്പകല്‍ അന്വേഷിച്ച് ഉത്തരം കിട്ടാതിരുന്ന കേസാണ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയത്. 168 സെന്റീമിറ്റര്‍ പൊക്കവും എണ്‍പത് കിലോയിലധികം ഭാരവുമുണ്ടായിരുന്ന മൃതദേഹം ആരുടേതാണെന്നോ ആരാണ് കൊലപ്പെടുത്തിയതെന്നോ കണ്ടെത്താന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സാധിച്ചിരുന്നില്ല.

മരിച്ചയാളുടെ കൈവിരലിലെ രേഖകള്‍ ഉപയോഗിച്ച് ആധാര്‍ വഴി തിരിച്ചറിയാനാവുമെന്ന് കേസന്വേഷിച്ച ചേവായൂര്‍ പോലീസ് കരുതി. എന്നാല്‍ ആധാര്‍ വിവരങ്ങള്‍ നല്‍കാന്‍ ആധാര്‍ ഡാറ്റാബാങ്ക് തയാറായില്ല. തുടര്‍ന്നാണ് കേസ് 2018 ജനുവരിയില്‍ ക്രൈംബ്രാഞ്ചിന് കൈമാറിയത്.

ആധാര്‍ വിവരങ്ങള്‍ ലഭിക്കാനുള്ള മറ്റു മാര്‍ഗങ്ങള്‍ ക്രൈംബ്രാഞ്ചും തേടിയെങ്കിലും ഫലമുണ്ടായില്ല. ജീവിച്ചിരിക്കുന്ന ഓരാളുടെ വിവരങ്ങളല്ല പകരം മരിച്ചയാളെ തിരിച്ചറിയാനുള്ള വിവരങ്ങളാണ് ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കിയായിരുന്നു ആധാര്‍ വിവരങ്ങള്‍ക്കായി സമീപിച്ചത്.

ആധാര്‍ വിവരങ്ങള്‍ വഴി മരിച്ചയാളെ തിരിച്ചറിയുന്നതിനായി മൃതദേഹത്തിലെ കൈവിരലിലെ രേഖ പോലീസ് ശേഖരിച്ചിരുന്നു. ഈ രേഖ ആധാര്‍ ഡാറ്റാബാങ്കില്‍ എത്തിച്ചു അവിടുത്തെ സര്‍വറില്‍ ഉപയോഗിച്ചാല്‍ മരിച്ചയാളിന്റെ വിവരങ്ങള്‍ അറിയാനാവുമെന്ന പ്രതീക്ഷയിലായിരുന്നു പോലീസ്.

ഇന്ത്യയില്‍ എവിടെ നിന്നായായാലും ആധാര്‍ കാര്‍ഡ് എടുത്ത ആളാണെങ്കില്‍ അദ്ദേഹത്തിന്റെ വിവരങ്ങള്‍ കൈവിരലിലെ രേഖകള്‍ ഉപയോഗിച്ച് കണ്ടെത്താമെന്ന് കരുതിയ പോലീസിനു ആധാര്‍ വിവരങ്ങള്‍ നല്‍കിയില്ല.

രണ്ടര വര്‍ഷത്തിന് ശേഷമായിട്ടും ലോക്കല്‍ പോലീസ് -ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ മൃതദേഹം മലയാളിയുടേത് തന്നെയാണോയെന്നു പോലും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതരസംസ്ഥാനത്തൊഴിലാളികളുടെ രൂപസാദൃശ്യത്തിലേയ്‌ക്കെത്തുന്ന തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ മലയാളിയാണെന്ന സംശയത്തിലാണ് പോലീസ് നില്‍ക്കുന്നത്.

2017 സെപ്റ്റംബറില്‍ പറമ്പില്‍ ബസാര്‍ പോലൂര്‍ പയിമ്പ്ര റോഡിനു സമീപത്തെ ചെറുവറ്റ സായിബാബ ആശ്രമത്തിനടത്തുള്ള കാടുമൂടിയ പ്രദേശത്തായിരുന്നു പുരുഷന്റെ മൃതദേഹം ഭാഗികമായി കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. സൂപ്പര്‍ ഇംപോസിംഗ് സംവിധാനത്തിലൂടെയാണ് കൂടുതല്‍ വ്യക്തതയുള്ള രേഖാ ചിത്രം തയാറാക്കിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

സങ്കീര്‍ണമായ വഴികളിലൂടെയായിരുന്നു ലോക്കല്‍ പോലീസ് ഈ കേസ് അന്വേഷിച്ചത്. സംഭവം നടന്നതിനു തൊട്ടുമുമ്പും ശേഷവും കരിപ്പൂര്‍ വിമാനതാവളത്തിലിറങ്ങിയ യാത്രക്കാരുടെ വിവരങ്ങള്‍ വരെ ശേഖരിച്ച് അന്വേഷിച്ചിരുന്നു. വിമാനതാവളത്തില്‍ വരികയും പോവുകയും ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാരില്‍ നിന്ന് 400 പേരുടെ പട്ടികതയാറാക്കിയായിരുന്നു പോലീസ് അന്വേഷിച്ചത്. എന്നിട്ടും മരിച്ചയാളെ കുറിച്ച് പോലീസിനു യാതൊരു വിവരവും ലഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button