ദോഹ : ഖത്തറിൽ അനധികൃത വിസ വിൽപന നടത്തിയ സംഘം പിടിയിൽ. വ്യാജ കമ്പനികളുടെ പേരിൽ വിസകൾ വിൽപന നടത്തുന്നതിനിടെ ഒൻപതു പേരെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ സെർച്ച് ആൻഡ് ഫോളോ അപ്പ് വകുപ്പ് അറസ്റ്റ് ചെയ്തത്. ആഫ്രിക്കൻ, ഏഷ്യൻ സ്വദേശികളാണ് പിടിയിലായത്. ഇവരിൽ നിന്ന് സ്റ്റാംപുകൾ, ഐഡന്റിറ്റി കാർഡുകൾ, ബാങ്ക് കാർഡുകൾ എന്നിവ പിടിച്ചെടുത്തു. പ്രതികളെ കൂടുതൽ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
Also read : കുവൈറ്റില്‍ അനുമതിയില്ലാതെ തുറന്ന 3000 കടകള്‍ അടപ്പിയ്ക്കുന്നു
നിയമലംഘകരെ പിടികൂടാൻ രാജ്യത്തുടനീളം നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായതെന്നും പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്പർ നിയമത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളാണ് ഇവർ നടത്തിയതെന്നും സെർച്ച് ആൻഡ് ഫോളോ അപ്പ് വകുപ്പ് ബ്രിഗേഡിയർ അബ്ദുല്ല ജാബർ അൽ ലബ്ദ പറഞ്ഞു.
കമ്പനി ഉടമസ്ഥർ തങ്ങളുടെ ഖത്തർ ഐഡി അപരിചിതർക്ക് നൽകരുതെന്നും. മ്പനി വിവരങ്ങൾ കൈവശമുള്ള തൊഴിലാളികൾ ജോലിയിൽ നിന്ന് ഓടി പോയാൽ അക്കാര്യം ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.
Post Your Comments