Latest NewsKeralaNews

കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ജേണലിസ്റ്റായ ഹെയ്ദി സാദിയയും ട്രാൻസ്മാനായ അഥർവ് മോഹനും വിവാഹിതരായി

തിരുവനന്തപുരം: അങ്ങനെ എല്ലാവരും കാത്തിരുന്ന ആ വിവാഹത്തിന് കേരളം വേദിയായി. കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ജേണലിസ്റ്റായ ഹെയ്ദി സാദിയയും ട്രാൻസ്മാനായ അഥർവ് മോഹനുമാണ് വിവാഹിതരായത്. എറണാകുളം ടിഡിഎം ഹാളിൽ വച്ചായിരുന്നു വിവാഹം. എറണാകുളം കരയോഗവും ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റും ഒരുമിച്ചാണ് വിവാഹം നടത്തിയത്.

പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാരിന്റെ വളർത്തുമകളായ ഹെയ്ദി സ്വകാര്യ വാർത്താ ചാനലിലെ അവതാരികയാണ്. ഹരിപ്പാട് കരുവാറ്റ സ്വദേശിയായ അഥർവ് തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. കരുവാറ്റ തട്ടുപുരക്കൽ മോഹനന്റെയും ലളിതയുടെയും മകനായ അഥർവ് ട്രാൻസ് ദമ്പതിമാരായ ഇഷാന്റെയും സൂര്യയുടെയും വളർത്തുമകൻ കൂടിയാണ്.

ALSO READ: മലപ്പുറത്ത് ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആൾ പണത്തിനായി മറ്റുള്ളവർക്ക് കാഴ്ച വെച്ചു; ലൈംഗിക പ്രവൃത്തികൾക്ക് പ്രേരിപ്പിക്കുന്നത് സഹിക്കാനാവാതെ കൗൺസിലിംഗിൽ കുട്ടി എല്ലാം തുറന്നു പറഞ്ഞു; 16 പേർക്കെതിരെ കേസ്

സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം നടക്കുന്ന കേരളത്തിലെ നാലാമത്തെ ട്രാൻസ് വിവാഹമാണിത്. ഇരുവീട്ടുകാരും ചേർന്ന് ഉറപ്പിച്ച വിവാഹം നടത്താനുള്ള വേദി ആവശ്യപ്പെട്ട് ഓർഫനേജ് ട്രസ്റ്റ് കരയോഗത്തെ സമീപിക്കുകയായിരുന്നു. പിന്നീടാണ് ഇവർ ഒരുമിച്ച് കല്യാണം നടത്താമെന്ന തീരുമാനത്തിലെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button