Life Style

മുട്ട ബിരിയാണി ഈസിയായി ഉണ്ടാക്കാം

ബിരിയാണി ഉണ്ടാക്കുക എന്നത് അത്ര ഈസിയല്ല. അതുകൊണ്ടുതന്നെ വല്ലപ്പോഴുമേ വീട്ടമ്മമാര്‍ ഈ സാഹസത്തിന് തുനിയാറുള്ളൂ. എന്നാല്‍ മുട്ട ബിരിയാണി ഈസിയായി ഉണ്ടാക്കാം. ലക്ഷ്മി നായറുടെ റെസിപ്പിയാണ് ഇന്നിവിടെ പറയാന്‍ പോകുന്നത്.

ചേരുവകള്‍

മുട്ട പുഴുങ്ങിയത് 10 എണ്ണം
ബസ്മതി റൈസ് 2 കപ്പ്
നെയ്യ് കാല്‍ കപ്പ്
റിഫൈന്‍ഡ് ഓയില്‍ അര കപ്പ്
ജീരകം മുക്കാല്‍ ടീസ്പൂണ്‍
സവാള കനം കുറച്ച്‌ അരിഞ്ഞത് 2 എണ്ണം
ചെറിയ ഉള്ളി 10 എണ്ണം
ഇഞ്ചി 1 വലിയ കഷണം
വെളുത്തുള്ളി 10-12 അല്ലി (1 എണ്ണം മുഴുവനായി)
പച്ചമുളക് 6 എണ്ണം
മഞ്ഞള്‍പ്പൊടി മുക്കാല്‍ ടീസ്പൂണ്‍
കശ്മീരി മുളകുപൊടി ഒന്നര ടീസ്പൂണ്‍
മല്ലിപ്പൊടി 1 ടീസ്പൂണ്‍
ഗരംമസാല മുക്കാല്‍ ടീസ്പൂണ്‍
പെരുംജീരകം അര ടീസ്പൂണ്‍
മല്ലിയില അര കപ്പ്
പുതിനയില കാല്‍ കപ്പ്
തൈര് കാല്‍ കപ്പ്
അണ്ടിപ്പരിപ്പ് 50 ഗ്രാം (കുതിര്‍ത്ത് പേസ്റ്റാക്കിയത്)
ഉപ്പ് പാകത്തിന്
വെള്ളം 4-5 കപ്പ്

തയ്യാറാക്കുന്നവിധം

ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ഒരു മിക്‌സിയില്‍ ചതച്ചു വയ്ക്കുക. കുതിര്‍ത്തു വച്ചിരുന്ന അണ്ടിപ്പരിപ്പ് കുറച്ച്‌ വെള്ളം ഒഴിച്ച്‌ അരച്ചെടുക്കുക.പുഴങ്ങിയ മുട്ടയില്‍ നിന്ന് 4 എണ്ണം എടുത്ത് കൈകൊണ്ട് പൊടിച്ചു വയ്ക്കുക. ഇത്രയും കാര്യങ്ങള്‍ ആദ്യം റെഡിയാക്കി വച്ചതിനു ശേഷം ഒരു നോണ്‍സ്റ്റിക് പാത്രത്തില്‍ കാല്‍കപ്പ് നെയ്യും അരകപ്പ് എണ്ണയും ഒഴിച്ച്‌ ചൂടായശേഷം മുക്കാല്‍ ടീസ്പൂണ്‍ സാ ജീരകം മൂപ്പിച്ച്‌ അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക.

അതിനുശേഷം ചതച്ചു വച്ചിരിക്കുന്ന മസാല ചേര്‍ത്ത് (ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി)മൂപ്പിക്കുക. തീകുറച്ചു വച്ച ശേഷം മുക്കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ മല്ലിപ്പൊടി, ഒന്നര ടീസ്പൂണ്‍ പിരിയന്‍ മുളകുപൊടി എന്നിവയിട്ട് അതിന്റെ പച്ച ചുവ മാറുന്നതു വരെ ഇളക്കുക. അതിനുശേഷം മുക്കാല്‍ ടീസ്പൂണ്‍ ഗരംമസാല അര ടീസ്പൂണ്‍ പെരുംജീരകംപൊടിച്ചത് എന്നിവയും ചേര്‍ത്ത് മൂപ്പിക്കുക. കാല്‍ കപ്പ് തൈരും ഒഴിച്ച്‌ ഇളക്കുക. ഇതിന്റെ കൂടെ മല്ലിയിലയും പുതിനയിലയും ഉപ്പും കൂടി ചേര്‍ത്ത് ഇളക്കുക. (സവാള വഴറ്റുന്നതിന്റെ കൂടെയും ഉപ്പ് ചേര്‍ക്കാം) എണ്ണയും നെയ്യും തെളിഞ്ഞു വരുന്ന സമയത്ത് അണ്ടിപ്പരിപ്പ് അരച്ചത് ചേര്‍ത്ത് തീ അല്പം കൂട്ടി വച്ച്‌ നന്നായി ഇളക്കുക.

ഇതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന മുട്ട ചേര്‍ക്കുക. ഇതെല്ലാം കൂടി നന്നായി ഇളക്കുക. നല്ലതുപോലെ കുഴഞ്ഞ് വരുമ്ബോള്‍ നാല് കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. (ഏത് കപ്പിലാണോ റൈസ് അളക്കാനെടുക്കുന്നത് അതേ കപ്പില്‍ വെള്ളവും അളന്നെടുക്കുക). ഇതിലേക്ക് ബാക്കിയുള്ള പൊടിക്കാതെ വച്ചിരിക്കുന്ന പുഴങ്ങിയ മുട്ടകള്‍ ഇട്ട് ഇളക്കി കൊടുക്കുക. നല്ല തിളവന്നശേഷം കഴുകി വച്ചിരിക്കുന്ന റൈസ് ചേര്‍ക്കുക. നന്നായി തിള വന്നശേഷം പാത്രം അടച്ചു വച്ചു വേവിക്കുക. (1 കപ്പ് തിളച്ച വെള്ളം റെഡിയാക്കി വച്ചേക്കുക. വെള്ളം ആവശ്യം വന്നാല്‍ ഒഴിച്ചു കൊടുക്കുക) പകുതി വേവാകുമ്ബോള്‍ അടപ്പു തുറന്ന് ഒന്നിളക്കി കൊടുക്കുക. ബിരിയാണി വെന്തു കഴിയുമ്ബോള്‍ 5 മിനിറ്റ് തുറന്നു വയ്ക്കുക. ഈ സമയത്ത് അണ്ടിപ്പരിപ്പും കിസ്മിസും മല്ലിയിലയും ഇട്ടു കൊടുക്കാം. 5 മിനിറ്റ് കഴിയുമ്ബോള്‍ തീ ഓഫ് ചെയ്യുക. ഈസി മുട്ട ബിരിയാണി റെഡി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button