Latest NewsKeralaNews

നേപ്പാളില്‍ വിനോദയാത്രയ്ക്ക് പോയ എട്ട് മലയാളികള്‍ മരിച്ച സംഭവം; കൂടുതല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: നേപ്പാളില്‍ വിനോദയാത്രയ്ക്ക് പോയ എട്ട് മലയാളികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. വിശദമായ അന്വേഷണം നടത്തുന്നതിന് നേപ്പാള്‍ സര്‍ക്കാരുമായി കേന്ദ്രം ഇടപെടണമെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നേപ്പാള്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കുന്നു.

Read also: ശരീരത്തിൽ ചൂണ്ടകൾ തറച്ച നിലയിൽ വേദനയോടെ, ലക്ഷകണക്കിന് സ്രാവുകൾ കടലിൽ കഴിയുന്നുവെന്ന് റിപ്പോർട്ട്.

മരിച്ച എട്ടുപേരിലൊരാളായ തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെ ഉറ്റവരെ മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു. ചെങ്കോട്ടുകോണത്തെ പ്രവീണിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി അച്ഛന്‍ കൃഷ്ണന്‍ നായരെയും അമ്മ പ്രസന്നയെയും ആശ്വസിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button