ശരീരത്തിൽ ചൂണ്ടകൾ തറച്ച നിലയിൽ വേദനയോടെ, നിരവധി സ്രാവുകൾ കടലിൽ കഴിയുന്നുവെന്ന് റിപ്പോർട്ട്. ഹവായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ ബയോളജിയിലെ ഗവേഷകരുടെ പഠന റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ചൂണ്ടയാണ് ഇവരുടെ ശരീരത്തില്‍ തുളച്ചു കയറുന്നത്. ചൂണ്ടകളിൽ കുടുങ്ങുന്ന സ്രാവുകൾ സ്വന്തം ശക്തി ഉപയോഗിച്ച് നൂൽ പൊട്ടിച്ച് രക്ഷപ്പെടുമെങ്കിലും ചൂണ്ട ശരീരത്തിൽ അവശേഷിക്കുന്നതാണ് പ്രധാന കാരണം.
Also read : ഓസ്‌ട്രേലിയയില്‍ നാശം വിതച്ച കാട്ടുതീയില്‍ ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ യുവരാജ് സിംഗും
ചൂണ്ടയിൽ കുരുങ്ങിയത് സ്രാവാണെന്നറിഞ്ഞാൽ ചില മീൻ പിടുത്തക്കാർ നൂൽ പൊട്ടിച്ച് വിടാറുണ്ടെങ്കിലും പലപ്പോഴും സ്രാവുകളുടെ ശരീരത്തുനിന്നും ചൂണ്ട നീക്കം ചെയ്യാറില്ല. ഇത് വർഷങ്ങളോളം അവയുടെ ശരീരത്തില്‍ തന്നെയുണ്ടാകുമെന്നും ആന്തരിക രക്തസ്രാവവും കോശങ്ങൾ നശിക്കുന്നതുമടക്കം നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് സ്രാവുകൾക്ക് ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആളുകൾ ഏറെ ഉപയോഗിക്കുന്നത് സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമിതമായ ചൂണ്ടകളാണ്. ഇതിനുപകരം കാർബൺ സ്റ്റീൽ ഹുക്കുകൾ ഉപയോഗിക്കാൻ സാധിച്ചാൽ അവ പഴക്കം ചെല്ലും മുൻപ് മീനുകളുടെ ശരീരത്തിൽ നിന്നും ട്ടുപോകാൻ സഹായകമാകുമെന്നു ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
Post Your Comments