കൊല്ലം : പൗരത്വ നിയമഭേദഗതിക്കെതിരെ എൽഡിഎഫിന്റെ മനുഷ്യ മഹാ ശൃംഖലയ്ക്കിടെ കൊല്ലത്ത് ആത്മഹത്യാശ്രമവുമായി യുവാവ്. വന്ദേമാതരം എന്ന് വിളിച്ച് ഇയാൾ കൈ ഞരമ്പ് മുറിക്കുകയായിരുന്നു. കൊല്ലം രണ്ടാം കുറ്റി സ്വദേശി അജോയ് ആണ് കൈമുറിച്ചത് എന്നാണ് വിവരം. ഉടൻ പോലീസ് എത്തി അബോധാവസ്ഥയിലായ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമാണ്. ഇടതുകയ്യിലെ ഞരമ്പ് പൂര്‍ണ്ണമായും അറ്റുമാറിയിട്ടുണ്ട്. ഇയാൾക്ക് നേരെ നേരെ അക്രമ ശ്രമമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു. യുവാവിന് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Also read : വിവാഹ വേദിയില്‍ നിന്ന് നേരിട്ട് മഹാശൃംഖലയിലേക്ക്; മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്ത് വധൂവരന്മാര്‍
അതേസമയം എൽഡിഎഫിന്റെ മനുഷ്യ മഹാ ശൃംഖല കളിയിക്കാവിള മുതല്‍ കാസര്‍ഗോഡ് വരെ അണിചേർന്നു. ഇന്ന് വൈകിട്ട് 4നു ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ ചൊല്ലി തീർത്ത ശൃംഖലയിൽ കാസര്‍കോട്ട് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള ആദ്യ കണ്ണിയായപ്പോൾ, കളിയിക്കാവിളയില്‍ പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി അവസാന കണ്ണിയായി. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ തിരുവനന്തപുരം പാളയത്ത് കണ്ണികളായി അണിചേർന്നു.
70ലക്ഷത്തോളം ആളുകൾ പങ്കെടുക്കുമെന്നാണ് സിപിഎം അവകാശപ്പെടുന്നത്. പൗരത്വ നിയമ ഭേദഗതി പിൻവലിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയര്‍ത്തിയാണ് സിപിഎം സിപിഎം മനുഷ്യ മഹാശൃംഖല തീര്‍ത്തത്. ബിജെപി വിരുദ്ധരെല്ലാം രാഷ്ട്രീയം മറന്ന് ഒന്നിക്കണമെന്നാണ് സിപിഎം ആഹ്വാനം ചെയ്യുന്നത്.
Post Your Comments