Latest NewsNewsIndia

റിപബ്ലിക് ദിനാഘോഷം; കറുത്ത വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നതിന് നിയന്ത്രണം : കര്‍ശന പരിശോധന

ഡല്‍ഹി : റിപ്പബ്ലിക് പരേഡ് കാണാന്‍ വരുന്നവരോട് കറുത്ത വസ്ത്രങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശം. പരേഡ് നടക്കുന്ന സ്ഥലത്തെ പ്രതിഷേധങ്ങള്‍ തടയാനാണ് കറുത്ത വസ്ത്രങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരേഡ് കാണാനെത്തുന്നവര്‍ കറുത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി. കറുത്ത തൊപ്പി, ഷാള്‍ എന്നിവ ധരിച്ചെത്തിയവരോട് അത് ഒഴിവാക്കുവാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയാണ്.

Read Also : രാജ്യം ഇന്ന് 71ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു; തലസ്ഥാനത്ത് അതീവ സുരക്ഷാ; കരനാവിക സേനകളുടെ പ്രൗഢി പ്രകടമാകുന്ന പരേഡിന് മണിക്കുറുകൾ മാത്രം

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍. 9 മണിയ്ക്ക് രാജ്പഥില്‍ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ ആരംഭിച്ചു.. ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സൊനാരോ ആണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിലെ വിശിഷ്ടാതിഥി. ഇത് മൂന്നാം തവണയാണ് ഒരു ബ്രസീലിയന്‍ പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ടാതിഥി ആയി എത്തുന്നത്.
റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകം സന്ദര്‍ശിച്ച് വീര സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

90 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പരേഡ് ഇത്തവണ ലെഫ്. ജനറല്‍ അസിത് മിസ്ത്രിയാണ് നയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button