Latest NewsNewsSportsTennis

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ; മിക്‌സഡ് ഡബിള്‍സില്‍ പേസ്, ബോപ്പണ്ണ രണ്ടാം റൗണ്ടില്‍

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ലിയാണ്ടര്‍ പേസ്-യെലേന ഒസ്റ്റപെന്‍കോ സഖ്യവും രോഹന്‍ ബൊപ്പണ്ണ- നാദിയ കിചെനോക്ക് സഖ്യവും ര്ടാം റൗണ്ടില്‍ പ്രവേശിച്ചു, തന്റെ അവസാന ഓസ്ട്രേലിയന്‍ ഓപ്പണിനാണ് ഇന്ത്യന്‍ ഇതിഹാസതാരം ലിയാണ്ടര്‍ പേസ് ഇറങ്ങുന്നത്. സഖ്യം ഓസ്ട്രേലിയന്‍ സഖ്യം ആയ സ്റ്റോം സാന്റേഴ്സ് മാര്‍ക് പോള്‍മാന്‍സ് സഖ്യത്തിന് എതിരെ സൂപ്പര്‍ ടൈബ്രെക്കറിലൂടെയാണ് പേസ്-യെലേന സഖ്യം രണ്ടാം റൗണ്ടിലേക്ക് ജയിച്ച് കയറിയത്. സ്‌കോര്‍ ; 7-6(7-4), 3-6, 6-10

അവസാന ഓസ്ട്രേലിയന്‍ ഓപ്പണായതിനാല്‍ തന്നെ എത്രത്തോളം മുന്നോട്ട് പോവാന്‍ പറ്റുമോ അത്രയും പോവാന്‍ ആണ് പേസ് ശ്രമിക്കുന്നത്. വൈല്‍ഡ് കാര്‍ഡ് ആയി ടൂര്‍ണമെന്റില്‍ എത്തിയ പേസ് സഖ്യം മികച്ച പ്രകടനമാണ് നടത്തുന്നത്. അതേസമയം മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും ഉക്രൈന്റെ നാദിയ കിചെനോക്കും അടങ്ങിയ സഖ്യവും ഓസ്ട്രേലിയന്‍ ഓപ്പണ്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അമേരിക്കന്‍, ബ്രസീല്‍ സഖ്യം ആയ നിക്കോള-ബ്രൂണോ സഖ്യത്തെയാണ് ബൊപ്പണ്ണ-കിചെനോക് സഖ്യം പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സഖ്യത്തിന്റ വിജയം. സ്‌കോര്‍ 7-6,7-5

shortlink

Related Articles

Post Your Comments

Related Articles


Back to top button