മസ്‌കറ്റ്: ലോക രാജ്യങ്ങളില്‍ അതിമാരകമായ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ അതീവജാഗ്രത നിര്‍ദേശം. ഒമാനിലെ വിമാനത്താവളങ്ങളിലാണ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. രാജ്യത്തെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും വന്നിറങ്ങുന്ന യാത്രക്കാരെ നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യ മന്ത്രാലയം, റോയല്‍ ഒമാന്‍ പോലീസ് എന്നീ വിഭാഗങ്ങളുമായി സഹകരിച്ചാണ് നടപടികളെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് എത്തുന്നവരില്‍ വൈറസിന്റെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്താനുള്ള എല്ലാവിധ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കും.
രാജ്യം എല്ലാവിധ അടിയന്തിര ആരോഗ്യ സാഹചര്യങ്ങളെയും നേരിടാന്‍ സുസജ്ജമാണെന്നും അതോറിറ്റി അറിയിച്ചു. ചൈനയില്‍നിന്ന് വരുന്നവരും കഴിഞ്ഞ 14 ദിവസം ചൈനയില്‍ താമസിച്ചവരും ചൈന സന്ദര്‍ശിച്ചവരുമായി സമ്പര്‍ക്കമുണ്ടായിരുന്നവരും ലക്ഷണം കാണിക്കുന്നവരും വിമാനത്താവളത്തിലെ ആരോഗ്യ നിയന്ത്രണ ക്ലിനിക്കിലോ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ എത്തണമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
Post Your Comments