ഹൈദരാബാദ്: തെലങ്കാന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിക്ക് വന്‍ നേട്ടം. ഫലം വന്ന ബഹുഭൂരിപക്ഷം വാര്‍ഡുകളും ടി.ആര്‍.എസ് പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് നടന്ന 10 കോര്‍പ്പറേഷനുകളില്‍ ഏഴെണ്ണം ടി.ആര്‍.എസിന് ലഭിച്ചു. ഒരെണ്ണം ഒരെണ്ണം കോണ്‍ഗ്രസും നേടി. രണ്ടെണ്ണത്തില്‍ ഫലം പൂര്‍ത്തിയായിട്ടില്ല. 120 മുനിസിപ്പാലിറ്റികളില്‍ 94 മുനിസിപ്പാലികളിലും ടി.ആര്‍.എസ് അധികാരം നേടിയിട്ടുണ്ട്.
10 മുനിസിപ്പിലാറ്റികള്‍ കോണ്‍ഗ്രസിന് ലഭിച്ചപ്പോള്‍ രണ്ടെണ്ണം മാത്രമാണ് ബിജെപിക്ക് കിട്ടിയത്. രണ്ട് മുനിസിപ്പാലിറ്റികള്‍ രണ്ട് മുനിസിപ്പാലിറ്റികള്‍ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം.) നേടി. 2,971 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്… നിലവില്‍ 872 വാര്‍ഡുകളില്‍ ടി.ആര്‍എസ് ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് 244 വാര്‍ഡുകളാണ് ലഭിച്ചത്. ബിജെപിക്ക് 116 വാർഡുകളും ലഭിച്ചു.
Post Your Comments