ന്യൂഡൽഹി : രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിന് 10 മെഡലുകൾ ലഭിച്ചപ്പോൾ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ രണ്ടും സ്തുത്യർഹ സേവനത്തിന് 16ഉം മെഡലുകൾ കശ്മീർ നേടി . ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകളിൽ മൂന്നെണ്ണവും ധീരതയ്ക്കുള്ള പൊലീസ് മെഡലുകളിൽ 105 എണ്ണവും ജമ്മു കശ്മീരിനാണ്.
അർധ സേനാ വിഭാഗങ്ങളിൽ മെഡലുകൾ ഏറ്റവും കൂടുതൽ സിആർപിഎഫിനാണ്. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകളിൽ ഒന്നും ധീരതയ്ക്കുള്ള പൊലീസ് മെഡലുകളിൽ 75ഉം വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ ആറും സ്തുത്യർഹ സേവനത്തിന് 56ഉം മെഡലുകൾ സിആർപിഎഫ് നേടി.
കേരള പൊലീസിൽനിന്നു മെഡലിന് അർഹരായവർ
പത്തനംതിട്ട സ്പെഷൽ ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ടന്റ് എസ്. മധുസൂദനൻ
ചങ്ങാനാശേരി ഡെപ്യൂട്ടി സൂപ്രണ്ടന്റ് എസ്. സുരേഷ് കുമാർ
കേരള ക്രൈംബ്രാഞ്ച് എഎസ്ഐ പി. രാഗേഷ്തൃശൂർ ജില്ലാ സ്പെഷൽ ബ്രാഞ്ച് എഎസ്ഐ കെ. സന്തോഷ് കുമാർ
വിജിലൻസ് ഡിവൈഎസ്പി എൻ. രാജൻ
ആലപ്പുഴ വിജിലൻസിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.വി. ഭുവനേന്ദ്ര ദാസ്
കണ്ണൂർ ട്രാഫിക്കിലെ എഎസ്ഐ കെ. മനോജ് കുമാർ
തൃശൂർ കേരള പൊലീസ് അക്കാദമിയിലെ എസ്പിയും അസിസന്റന്റ് ഡയറക്ടർ കെ. മനോജ് കുമാർതൃശൂർ ഇന്ത്യ റിസർവ് ബറ്റാലിയൻ ഡെപ്യൂട്ടി കമാൻഡന്റ് സി.വി. പാപ്പച്ചൻ
തൃശൂർ ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ അസിസ്റ്റന്റ് കമാൻഡന്റ് എൽ. ശലമോൻ
Post Your Comments