
ആഴ്‌സനലിന്റെ ബ്രസീലിയന്‍ യുവതാരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയെ നോട്ടമിട്ട് സ്പാനിഷ് സൂപ്പര്‍ ക്ലബ് റയല്‍ മാഡ്രിഡ്. ഈ വാര്‍ത്തകള്‍ പുറത്തുവന്നതോടെ താരവുമായുള്ള കരാര്‍ പുതുക്കാന്‍ ഒരുങ്ങുകയാണ് ആഴ്‌സണല്‍. താരം പ്രീമിയര്‍ ലീഗില്‍ കാഴ്ചവെക്കുന്ന പ്രകടനം ലോകശ്രദ്ധ നേടിയതിന് പിന്നാലെയാണ് റയലിന് താരത്തില്‍ താല്‍പര്യമുണ്ടെന്ന വാര്‍ത്തകള്‍ വരുന്നത്.
ഈ സീസണ്‍ തുടക്കത്തില്‍ ആഴ്‌സനലില്‍ എത്തിയപ്പോള്‍ മുതല്‍ ക്ലബിന്റെ ഭാവി വാഗ്ദാനമെന്ന വിശേഷണം ലഭിച്ചിരുന്നു മുന്നേറ്റതാരമായ മാര്‍ട്ടിനെല്ലിക്ക്. ഈ സീസണില്‍ ഇതുവരെ പത്ത് ഗോളുകള്‍ നേടിയ മാര്‍ട്ടിനെല്ലി മൂന്നെണ്ണത്തിന് വഴിയൊരുക്കുയും ചെയ്തിട്ടുണ്ട്. ആദ്യ ഇലവനില്‍ സ്ഥിരം സാന്നിധ്യമല്ലെങ്കിലും കിട്ടുന്ന അവസരങ്ങളിലെല്ലാം മിന്നുന്ന പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ഏറ്റവുമൊടുവില്‍ ചെല്‍സിക്കെതിരായ മത്സരത്തില്‍ ഒരു ഗോളടിച്ചതുള്‍പ്പെടെ മികച്ച പ്രകടനമായിരുന്നു മാര്‍ട്ടിനെല്ലി ഈ സീസണില്‍ നടത്തുന്നത്.
ഈ പ്രകടനം ലോകശ്രദ്ധ നേടിയതിന് പിന്നാലെയാണ് താരത്തിന് 50 ദശലക്ഷം യൂറോ വരെ മുടക്കാനായി റയല്‍ മുന്നോട്ട് വരുന്നത്. എന്നാല്‍ നിലവില്‍ ലഭിക്കുന്നതിന്റെ മൂന്ന് മടങ്ങായി പ്രതിഫലം വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ പുതിയ കരാറുമായി രംഗത്തെത്തിയിരിക്കുകയാണ് ആഴ്‌സണല്‍. റയല്‍ വലവീശും മുമ്പ് മാര്‍ട്ടിനെല്ലിയെ പിടിച്ചുനിര്‍ത്തുകയാണ് ആഴ്‌സനലിന്റെ ലക്ഷ്യം.
Post Your Comments