Latest NewsNewsIndia

സിഎഎയ്ക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രമേയം പാസാക്കി ;സിഎഎയ്‌ക്കെതിരെ പ്രമേയം പാസാക്കുന്ന മൂന്നാമത്തെ സംസ്ഥാനം

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് കേന്ദ്രത്തെ പ്രേരിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള രാജസ്ഥാന്‍ സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ പ്രമേയം പാസാക്കിയതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, സിഎഎ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ച കേരളത്തിനും പഞ്ചാബിനും ശേഷം മൂന്നാമത്തെ സംസ്ഥാനമായി രാജസ്ഥാന്‍ മൂന്നാമത്തെ സംസ്ഥാനമായി.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പിലാക്കുന്നതിനായി ആവശ്യപ്പെട്ടിട്ടുള്ള പുതിയ വിവരങ്ങള്‍ പിന്‍വലിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിഎഎ ഭരണഘടനയുടെ വ്യവസ്ഥകള്‍ ലംഘിക്കുന്നു എന്നും അതിനാല്‍, പൗരത്വം നല്‍കുന്നതില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം ഒഴിവാക്കുന്നതിനും ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങള്‍ക്കും നിയമത്തിന് മുന്നില്‍ തുല്യത ഉറപ്പുവരുത്തുന്നതിനും സിഎഎ റദ്ദാക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാന്‍ സഭ തീരുമാനിക്കുന്നു എന്നായിരുന്നു വെള്ളിയാഴ്ച ആരംഭിച്ച ബജറ്റ് സെഷന്റെ രണ്ടാം ദിവസം അവതരിപ്പിച്ച പ്രമേയത്തില്‍ പ്രസ്താവിച്ചത്

സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയില്‍ വ്യാപകമായ ആശങ്കയുണ്ടെന്നും എല്ലാ വ്യക്തികളില്‍ നിന്നും ഇപ്പോള്‍ അന്വേഷിക്കാന്‍ ഉദ്ദേശിക്കുന്ന അധിക വിവരങ്ങള്‍ ജനങ്ങള്‍ക്ക് കാര്യമായ അശങ്കകളുണ്ടാക്കാന്‍ സാധ്യതയുണ്ട്. അതിന്റെ നിലവിലുള്ള ഉദാഹരണമാണ് അസം സ്റ്റേറ്റ്, എന്നും പ്രമേയത്തില്‍ വ്യക്തമാക്കി.

കേരളവും പഞ്ചാബും പുതിയ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിട്ടുണ്ട്. അതിനു പിന്നാലെയാണ് ഇപ്പോള്‍ രാജസ്ഥാനും പ്രമേയം പാസാക്കിയിരിക്കുന്നത്. നിയമം നടപ്പാക്കുന്നതിനെ ചോദ്യം ചെയ്ത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 പ്രകാരമായിരുന്നു കേരളം സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം, എന്‍പിആര്‍ ഫോമില്‍ ഭേദഗതി വരുത്താനാണ് പഞ്ചാബ് ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button