Latest NewsNewsIndia

മോദിയെയും അമിത് ഷായെയും എതിർക്കുന്നവരെ അർബൻ നക്സലുകളാക്കുന്നുവെന്ന് രാഹുൽ

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസ് എന്‍.ഐ.എയ്ക്ക് വിട്ട കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. മോദിയുടെയും ഷായുടെയും വെറുപ്പിന്റെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരെ എല്ലാം അര്‍ബന്‍ നക്‌സലായി ചിത്രീകരിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് രാഹുല്‍ വിമര്‍ശിച്ചു.  പ്രതിരോധത്തിന്റെ പ്രതീകമാണ് ഭീമ കൊറേഗാവെന്നും സര്‍ക്കാരിന്റെ കളിപ്പാവയായ എന്‍.ഐ.എ.യ്ക്ക് അതിനെ ഇല്ലാതാക്കാനാവില്ലെന്നും രാഹുല്‍ പറഞ്ഞു.

ട്വിറ്ററിലൂടെ ആയിരുന്നു രാഹുലിന്‍റെ പ്രതികരണം. 2018ല്‍ നടന്ന ഭീമ കൊറേഗാവ് സംഘര്‍ഷത്തിന്റെ അന്വേഷണം വെള്ളിയാഴ്ചയാണ് എന്‍.ഐ.എ. ഏറ്റെടുത്തത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബുദ്ധിജീവികള്‍ക്കെതിരെയും സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെയും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button