
ഏഷ്യ കപ്പിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് വന്നില്ലെങ്കില്‍ 2021ല്‍ ഇന്ത്യയില്‍ വെച്ച് നടക്കുന്ന ട്വന്റി20 ലോകകപ്പിന് പാകിസ്ഥാന്‍ ഇന്ത്യയിലേക്കും വരില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ വസിം ഖാന്‍. നിലവില്‍ ഈ വര്‍ഷം സെപ്റ്റംബറിലാണ് ഏഷ്യകപ്പ് നടത്താന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചത്.
നേരത്തെ പാകിസ്ഥാനിലേക്ക് ബംഗ്ലാദേശ് ടീമിനെ പര്യടനത്തിന് അയക്കുകയാണെങ്കില്‍ ഏഷ്യ കപ്പ് ടൂര്‍ണമെന്റ് നടത്താനുള്ള അവകാശം ബംഗ്ലാദേശിന് നല്‍കുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ബംഗ്ലാദേശ് പാക്കിസ്ഥാനില്‍ ക്രിക്കറ്റ് പരമ്പരയ്ക്ക് തയ്യാറായ സാഹചര്യത്തിലായിരുന്നു ഇത്. എന്നാല്‍ ഏഷ്യകപ്പ് നടത്താനുള്ള അവകാശം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ബംഗ്ലാദേശിന് നല്‍കിയിട്ടില്ലെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
2008ന് ശേഷം ഇന്ത്യന്‍ ടീം പാകിസ്ഥാന്‍ പര്യടനം നടത്തിയിട്ടില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇന്ത്യന്‍ ടീം പാകിസ്ഥാനില്‍ പര്യടനം നടത്താതിരുന്നത്. 2012ല്‍ നിശ്ചിത ഓവര്‍ മത്സരങ്ങള്‍ കളിക്കാനായി പാകിസ്ഥാന്‍ ഇന്ത്യയില്‍ പര്യടനം നടത്തിയിരുന്നു. 2009ലെ തീവ്രവാദി ആക്രമണത്തിനുശേഷം അന്താരാഷ്ട്ര ടീമുകള്‍ പാക്കിസ്ഥാനില്‍ കളിക്കാനെത്താറില്ല. കഴിഞ്ഞവര്‍ഷം ശ്രീലങ്കയാണ് പാക്കിസ്ഥാനിലേക്ക് വീണ്ടും ടെസ്റ്റ് മത്സരത്തിനായി എത്തിയത്
Post Your Comments