ചെന്നൈ: മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ കുടുംബത്തിന് തിരിച്ചടിയായി മദ്രാസ് ഐഎടിയുടെ റിപ്പോര്‍ട്ട്.ഫാത്തിമയുടെ
മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകര്‍ക്ക് ക്‌ളീന്‍ ചിറ്റ് നല്‍കിയാണ് മദ്രാസ് ഐഐടി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.. പഠിക്കാന്‍ സമര്‍ഥയായിരുന്ന ഫാത്തിമയ്ക്ക് ഒരു വിഷയത്തില്‍ മാര്‍ക്ക് കുറഞ്ഞത് കടുത്ത മനോവിഷമമുണ്ടാക്കി. ഇതാണ് വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ കാരണമായതെന്നാണ് ഐഐടിയുടെ കണ്ടെത്തല്‍. ഐഐടിയുടെ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് സമര്‍പ്പിച്ചു.
ഇതിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിന് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫാത്തിമയ്ക്ക് ഐഐടിയില്‍ മതപരമായ വിവേചനമുണ്ടായെന്ന ആരോപണവും ഐഐടി അധികൃതര്‍ തള്ളി.
എന്നാല്‍, ഫാത്തിമ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ച സുദര്‍ശന്‍ പത്മനാഭന്‍ ഉള്‍പ്പടെയുള്ള മൂന്ന് അധ്യാപകരുടെ പങ്കിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.
Post Your Comments