കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതക കേസിലെ മൂന്നാം കുറ്റപത്രം സമർപ്പിച്ചു. മുഖ്യപ്രതി ജോളി രണ്ടാം ഭർത്താവ് ഷാജുവിന്റെ ഒന്നര വയസുള്ള മകൾ ആൽഫൈനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് താമരശേരി കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ചത്. ജോളിക്ക് പുറമേ സയനൈഡ് നൽകിയ എം.എസ്.മാത്യൂ, കെ.പ്രജികുമാർ എന്നിവരെയും ക്രൈംബ്രാഞ്ച് പ്രതിപട്ടികയിൽ ഉൾപ്പെടുത്തി.
2014 മേയ് മൂന്നിന് ജോളി സയനൈഡ് ബ്രെഡിൽ പുരട്ടി കുട്ടിക്ക് നൽകുകയായിരുന്നുവെന്നും ഷാജുവിനെ വിവാഹം കഴിക്കാൻ വേണ്ടിയാണ് കുട്ടിയെ ജോളി കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. സങ്കീർണമായ കേസാണിതെന്നും സാക്ഷിമൊഴികൾ അടിസ്ഥാനപ്പെടുത്തിയാണ് പ്രതിയെ കണ്ടെത്തിയതെന്നും ക്രൈംബ്രാഞ്ച് എസ്പി കെ.ജി.സൈമണ്‍ പറഞ്ഞു.
Also read : സീരിയലിന് സ്റ്റേ, കൂടത്തായി കൊലപാതകത്തെ കുറിച്ചുള്ള സീരിയലിന് ഹൈക്കോടതിയുടെ സ്റ്റേ
റോയ് തോമസിനെ സയനൈഡ് നല്കി കൊലപ്പെടുത്തിയെന്ന കേസിലാണ് ആദ്യ കുറ്റപത്രം സമർപ്പിച്ചത്. 1800 പേജുള്ള കുറ്റപത്രത്തോടൊപ്പം 322 ഡോക്യുമെന്റ്സും 22 മെറ്റീരിയല്‍ ഒബ്ജെക്ട്സും സമര്‍പ്പിച്ചിട്ടുണ്ട്. ഒന്നാം പ്രതി ജോളി ഉള്‍പ്പെടെ നാല് പ്രതികളാണ് ഉള്ളത്. റോയ് തോമസിന്റെ ബന്ധു എം എസ് മാത്യു രണ്ടാം പ്രതിയും താമരശേരിയിലെ സ്വര്‍ണപ്പണിക്കാരനായ പ്രജുകുമാര്‍ മൂന്നാം പ്രതിയും സിപിഎം മുന്‍ പ്രാദേശിക നേതാവ് മനോജ് നാലാം പ്രതിയുമാണ്. കൊലപാതകം,ഗൂഢാലോചന,വ്യാജ രേഖ ചമയ്ക്കൽ,തെളിവ് നശിപ്പിക്കുക,വിഷം കൈയ്യിൽ വെയ്ക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുണ്ട്. 246 സാക്ഷികളാണുള്ളത്, കേസിൽ മാപ്പ് സാക്ഷികളില്ല.ജോളിയുടെ രണ്ടു മക്കളുടേതടക്കം ആറ് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.
Post Your Comments