ഇന്‍ഡോര്‍: ബംഗ്ലാദേശില്‍ നിന്നുള്ള തൊഴിലാളികളെ ഭക്ഷണ ശീലത്തിലൂടെ മനസിലാക്കാൻ കഴിഞ്ഞതായി ബി.ജെ.പി. ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗീയ. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഇന്‍ഡോറില്‍ നടന്ന സെമിനാറില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ വീട്ടില്‍ പുതിയ മുറി നിർമ്മിക്കാനായി എത്തിയ ജോലിക്കാരില്‍ ചിലര്‍ മറ്റുള്ളവരില്‍നിന്നും വ്യത്യസ്‌തമായി പോഹ (അവല്‍) ഭക്ഷണം കഴിക്കുന്നത് കണ്ടിരുന്നു. സംശയം തോന്നി അവരുടെ സൂപ്പര്‍വൈസറോടും കോണ്‍ട്രാക്‌ടറോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് ഇവര്‍ ബംഗ്ലാദേശികളാണെന്ന് മനസിലായതെന്ന് വിജയവർഗീയ പറഞ്ഞു.
Read also: സമൂഹം ഭയത്തിലാണ് ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ മാസിക
രണ്ടു ദിവസത്തിനുശേഷം അവർ വീട്ടിലെ ജോലി നിര്‍ത്തി. എന്നാൽ ഇതുസംബന്ധിച്ച് താന്‍ പോലീസില്‍ പരാതി നൽകിയില്ല. ജനങ്ങള്‍ ഇത്തരം തൊഴിലാളികളെ തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ് ഇക്കാര്യം സൂചിപ്പിച്ചതെന്നും കഴിഞ്ഞ ഒന്നര വര്‍ഷമായി ബംഗ്ലാദേശി ഭീകരര്‍ തന്നെ നോട്ടമിട്ടിട്ടുണ്ടെന്നും വിജയവർഗീയ വ്യക്തമാക്കി.
Post Your Comments