ഭോപ്പാല്‍ : ഇന്ത്യയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ലോകത്തിന് മുന്നില്‍ തരംതാഴ്ത്തുന്നതിന് വേണ്ടി ചൈന നടത്തുന്ന ‘വൈറസ് യുദ്ധ’മാണ് കോവിഡ് രണ്ടാം തരംഗമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കൈലാഷ് വിജയ് വാര്‍ഗിയ. . ഈ അവസരത്തില്‍ ഏവരും ഒറ്റക്കെട്ടായി രാജ്യത്തിന് വേണ്ടി നിലകൊള്ളണമെന്നും വിജയ് വാര്‍ഗിയ ആവശ്യപ്പെട്ടു. മധ്യപ്രദേശില്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വിതരണം ചെയ്യുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ലോകത്ത് ചൈനയെ എതിര്‍ത്തിട്ടുള്ളത് ഇന്ത്യയും മോദിജിയും മാത്രമാണ്. അതുകൊണ്ട് തന്നെ കോവിഡ് രണ്ടാം തരംഗം തനിയെ ആവിര്‍ഭവിച്ചതാണോ മറിച്ച് ഇന്ത്യയിലേക്ക് അയച്ചതാണോ എന്ന കാര്യം വിശകലനം ചെയ്യേണ്ടതുണ്ട്. പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനും അദ്ദേഹത്തിന്റെ പ്രശസ്തിയെ താറടിക്കുന്നതിനും വേണ്ടിയുള്ള ചൈനയുടെ ‘ടൂള്‍കിറ്റാ’ണ് രണ്ടാം തരംഗം”- വിജയ് വാര്‍ഗിയ വ്യക്തമാക്കി.
Read Also : അറ്റലാന്റയുടെ പ്രതിരോധ താരത്തെ സ്പെയിനിലെത്തിക്കാനൊരുങ്ങി ബാഴ്‌സലോണ
കോവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ മാത്രമാണ് ഉണ്ടായിരിക്കുന്നത്. അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളെ രണ്ടാം തരംഗം ബാധിച്ചിട്ടുമില്ല. അതുകൊണ്ടാണ് ഇന്ത്യയെ പ്രതിസന്ധിയിലാക്കാനുള്ള ചൈനയുടെ ശ്രമമാണിതെന്ന് താന്‍ കരുതുന്നതെന്നും വിജയ് വാര്‍ഗിയ കൂട്ടിച്ചേര്‍ത്തു.
Post Your Comments