![](/wp-content/uploads/2020/01/ganguly.jpg)
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പര്‍ ആകേണ്ടത് ആരാണെന്ന പോര് മുറുകി കൊണ്ടിരിക്കെ ഈ വിഷയത്തില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ടീമില്‍ ആരെ വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തണമെന്നത് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ തീരുമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ടീം മാനേജ്മെന്റും ക്യാപ്റ്റനുമാണ് രാഹുലിന്റെ റോള്‍ എന്താണെന്നു തീരുമാനിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.
നിലവില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ലോകേഷ് രാഹുലാണ് ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കുന്നത്. യുവതാരം റിഷഭ് പന്തിനു പകരമാണ് രാഹുലിനു ഇന്ത്യ വിക്കറ്റ് കീപ്പറുടെ ദൗത്യം കൂടി നല്‍കിയത്. ന്യൂസിലാന്‍ഡിനെതിരേ നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ കളിയില്‍ വിക്കറ്റ് കാത്തത് രാഹുലായിരുന്നു. അതിനു മുമ്പ് ഓസ്ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും അദ്ദേഹം തന്നെയായിരുന്നു വിക്കറ്റ് കീപ്പര്‍.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രാഹുലിന്റെ ബാറ്റിങ് പ്രകടനത്തെ ഗാംഗുലി അഭിനന്ദിച്ചു. ഏകദിനത്തിലും ടി20യിലും തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. ഇനിയും ഇതേ രീതിയില്‍ മുന്നേറാന്‍ രാഹുലിനാവുമെന്നും പ്രതീക്ഷിക്കുന്നതായും ഗാംഗുലി വിശദമാക്കി.
Post Your Comments