NewsIndia

സ്വകാര്യ ചാറ്റുകളില്‍ ഒളിഞ്ഞുനോട്ടം വ്യാപകം; വാട്സ് ആപ്പിനു പകരം ആപ്പ് നിര്‍മ്മിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വാട്സ് ആപ്പിനു പകരം ആപ്പ് നിര്‍മ്മിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സ്വകാര്യ ചാറ്റുകളില്‍ പെഗാസസ് എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഒളിഞ്ഞുനോട്ടം വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷ ഒരുക്കാനാണ് പുതിയ ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍ എത്തുന്നത്. ഗവണ്‍മെന്റ് ഇന്‍സ്റ്റന്റ് മെസേജിംഗ് സിറ്റം( ജിംസ്) എന്ന കോഡ് നെയിമാണ് പുതിയ ആപ്ലിക്കേഷന് നല്‍കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വകുപ്പുകള്‍ക്കും പുറമെ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ജിംസ് ലഭ്യമാക്കുമെന്ന് ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് (മീറ്റി) ജിംസ് വികസിപ്പിക്കുന്നത്. ഈ വര്‍ഷാവസാനം ജിംസ് പുറത്തിറക്കും.

വാട്‌സാപ്പ്, ടെലഗ്രാം പോലുള്ള മെസേജിംഗ് ആപ്ലിക്കേഷനുകളില്‍ സ്വകാര്യതയും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് നീക്കം.സര്‍ക്കാറിന്റെ കേന്ദ്ര, സംസ്ഥാന തലങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരെയും ഉേദ്യാഗസ്ഥരെയും ജിംസ് ബന്ധിപ്പിക്കും. എന്നിരുന്നാലും, ഇതു തിരഞ്ഞെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവരുടെ വിവേചനാധികാരം പ്രയോഗിക്കാന്‍ കഴിയും. വിദേശകാര്യ മന്ത്രാലയം (എംഎഎ), ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ), സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) എന്നിവയുള്‍പ്പെടെ 17 സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ജിംസിനായുള്ള പൈലറ്റ് പരിശോധനകള്‍ നിലവില്‍ നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. മീറ്റി, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ റെയില്‍വേ തുടങ്ങിയവയും സഹകരിക്കുന്നു.

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനോട് കൂടിയാണ് ജിംസ് ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഫോട്ടോകളും വീഡിയോകളും ഇതുവഴി ഷെയര്‍ ചെയ്യാം. 11 പ്രാദേശിക ഭാഷകളില്‍ ജിംസ് ലഭ്യമാകും. പരീക്ഷണാടിസ്ഥാനത്തില്‍ 6600 ഓളം ആളുകളാണ് ജിംസ് ഉപയോഗിക്കുന്നത്. ഒഡീഷ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും ജിംസ് ലഭ്യമാക്കിയിട്ടുണ്ട്. ജിംസ് കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം വെബ് പോര്‍ട്ടലും സജ്ജമാക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button