തിരുവനന്തപുരം: പ്രസ് ക്ലബില്‍ വച്ച് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി എന്നാരോപിച്ച് മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരെ പോലീസ് കേസ്.തിരുവനന്തപുരം പ്രസ്ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതിനാണ് കണ്‍ഡോണ്‍മെന്‍റ് പൊലീസ് കേസെടുത്തിട്ടുള്ളത്. മാധ്യമ പ്രവര്‍ത്തകനായ കടവില്‍ റഷീദാണ് പരാതി നല്‍കിയത്. സെന്‍കുമാറിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്ന സുഭാഷ് വാസുവിനെതിരെയും കേസ് എടുത്തിട്ടുണ്ട്.
മാധ്യമ പ്രവര്‍ത്തകനായ കടവില്‍ റഷീദാണ് പരാതി നല്‍കിയത്.വാര്‍ത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ചതാണ് സെന്‍കുമാറിനെ പ്രകോപിപ്പിച്ചത്.കലാപ്രേമി ദിനപത്രത്തിന്റെ ബ്യൂറോ ചീഫാണ് പരാതിക്കാരനായ കടവില്‍ കെ റഷീദ്. അതേസമയം, പ്രസ്ക്ലബില്‍ ഉണ്ടായ സംഭവത്തില്‍ ടിപി സെന്‍കുമാര്‍ മാപ്പു പറയണമെന്ന് പത്ര പ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ബിഗ് ബോസിൽ ഡോ.രജിത്കുമാറിനെതിരെ കൂട്ടം ചേർന്നുള്ള ആക്രമണത്തിനെതിരെ ആലപ്പി അഷറഫ്
ഗുണ്ടകളുമായാണ് ടി പി സെന്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. ഇവരാണ് റഷീദിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമം നടത്തിയതെന്നും യൂണിയന്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Post Your Comments