KeralaLatest NewsIndia

മലപ്പുറം ജില്ലയില്‍ കോളറ; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

മലപ്പുറം: മലപ്പുറം ജില്ലയില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോളറയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.മുന്‍കരുതലുമായി ബന്ധപ്പെട്ട് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം. ആഹാരം കഴിക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകി വേണം ഉപയോഗിക്കാന്‍.

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ എത്രയും വേഗം അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.പൊതു ശൗചാലയങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. രോഗലക്ഷണം തുടങ്ങി വൈദ്യസഹായം ലഭിക്കുന്നത് വരെ ഒആര്‍എസ് ലായനിയോ ഉപ്പിട്ട കഞ്ഞിവെള്ളമോ ധാരാളം കുടിക്കണം.

മലമൂത്ര വിസര്‍ജ്ജനത്തിന് മുമ്ബും ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച്‌ നന്നായി വൃത്തിയാക്കണം.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ആഹാരം കഴിക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകി ഉപയോഗിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button