ന്യൂ ഡൽഹി : 2019ലെ സ്മാർട്ട് ഫോൺ വിൽപ്പനയിൽ അമേരിക്കയെ പിന്നിലാക്കി രണ്ടാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ. 2019 ൽ 158 ദശലക്ഷം സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ വിറ്റു പോയത്. വിപണിയിൽ . ഷവോമി അടക്കമുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളുടെ മികച്ച ഇടപെടലാണ് അമേരിക്കയെ പിന്തള്ളാൻ കാരണം. ചൈനയാണ് ഒന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വർഷം ആദ്യമായി സ്മാർട്ട്ഫോൺ വിപണിയിലെ വളർച്ച ഒറ്റ അക്കത്തിലേക്ക് താഴ്ന്നു ഏഴ് ശതമാനത്തിൽ എത്തിയിരുന്നു.
Also read : ഇന്ത്യയില്‍ ഫിറ്റ്‌നസ് ബാന്‍ഡ് പുറത്തിറക്കാന്‍ റിയല്‍മി
ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിൽപ്പനയിൽ തുടർച്ചയായ രണ്ടാം തവണയാണ് ഷവോമി ഒന്നാം സ്ഥാനം സ്വന്തമാക്കുന്നത്. 28 ശതമാനം വിപണി വിഹിതമാണ് ഷവോമിക്കുള്ളത്. 21 ശതമാനം വിപണി വിഹിതവുമായി സാംസങ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. 16 ശതമാനവുമായി വിവോ മൂന്നാം സ്ഥാനവും സ്വന്തമാക്കി. റിയൽമി നില വൻതോതിൽ മെച്ചപ്പെടുത്തി. 2018 ൽ മൂന്ന് ശതമാനം മാത്രമായിരുന്ന വിപണി വിഹിതം പത്ത് ശതമാനത്തിലേക്ക് ഉയർന്നു.
ചൈനീസ് ബ്രാന്റുകൾ മാത്രം 72 ശതമാനം വിപണിസ്വാധീനമാണ് നേടിയത്. കഴിഞ്ഞ വർഷമിത് 60 ശതമാനമായിരുന്നു. ഫീച്ചർ ഫോൺ വിപണിയിൽ വൻ ഇടിവുണ്ടായി.42 ശതമാനമാണ് ഇടിഞ്ഞത്. റിലയൻസ് ജിയോയുടെ കടന്നുവരവാണ് ഈ മാറ്റത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
Post Your Comments