USALatest NewsNewsInternational

കുഞ്ഞിന് വിദേശപൗരത്വം കിട്ടാനായി ഗര്‍ഭിണികള്‍ വിദേശരാജ്യങ്ങളിലെത്തി പ്രസവം നടത്തുന്നത് തടയാന്‍ ഗര്‍ഭിണികള്‍ക്ക് വിസ നിയന്ത്രണവുമായി ട്രംപ് ഭരണകൂടം

വാഷിങ്ടണ്‍: ഗര്‍ഭിണികള്‍ക്ക് വിസാനിയന്ത്രണമേര്‍പ്പെടുത്താന്‍ യു.എസ്.ഭരണകൂടം. പ്രസവ വിനോദസഞ്ചാരത്തിന് തടയിടാനാണ് ട്രംപ് ഭരണകൂടം വിസ നിയന്ത്രണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. യു.എസില്‍ ജനിക്കുന്ന ആര്‍ക്കും ആ രാജ്യത്തിന്റെ പൗരത്വം കിട്ടുമെന്നാണ് നിയമം. ഈ നിയമം പൊളിച്ചെഴുതാനുള്ള നീക്കത്തിന്റെ ഭാഗമാണ് നിയന്ത്രണം. അനധികൃതകുടിയേറ്റം നിയന്ത്രിക്കാനായി ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന നടപടികളുടെ ഭാഗമാണിത്.

ജനിക്കുന്ന കുഞ്ഞിന് വിദേശപൗരത്വം കിട്ടാനായി ഗര്‍ഭിണികള്‍ വിദേശരാജ്യങ്ങളിലെത്തി പ്രസവം നടത്തുന്നതിനെയാണ് പ്രസവ വിനോദസഞ്ചാരം (ബര്‍ത്ത് ടൂറിസം) എന്നുപറയുന്നത്. പ്രസവത്തിനായി യു.എസിലെത്തുന്നവര്‍ക്ക് മറ്റുചികിത്സകള്‍ക്കായി എത്തുന്ന വിദേശീയരുടെ പരിഗണന നല്‍കിയാല്‍ മതിയെന്ന് യു.എസ്. വിദേശ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നത്. യു.എസ് അടക്കമുള്ള വിദേശരാജ്യങ്ങളില്‍ പ്രസവ വിനോദസഞ്ചാരത്തിന് വലിയ പ്രചാരമുണ്ട്. കോടികള്‍വാങ്ങി പ്രസവത്തിനായി സ്ത്രീകളെ യു.എസിലെത്തിക്കുന്ന ഒട്ടേറെ കമ്പനികളും പ്രവര്‍ത്തിക്കുന്നു. ചികിത്സയ്ക്കാണ് യു.എസിലെത്തുന്നതെന്നും അതിനാവശ്യമായ പണം കൈയിലുണ്ടെന്നും വിസാ അപേക്ഷകര്‍ തെളിയിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button