KeralaLatest NewsInternational

നേപ്പാള്‍ ദുരന്തം: റിസോർട്ടിനെതിരെ നിയമനടപടിക്ക് മലയാളി കൂട്ടായ്മ

വിനോദ സഞ്ചാര സംഘത്തില്‍ ഉണ്ടായിരുന്ന ജയകൃഷ്ണന്‍, രാം കുമാര്‍ എന്നിവര്‍ക്കൊപ്പം മലയാളി കൂട്ടായ്മ പ്രവര്‍ത്തകര്‍ കാഠ്മണ്ഡുവിലെ അഭിഭാഷകന്‍ അവദേശ് കുമാര്‍ സിങ്ങിനെ കണ്ടിരുന്നു.

ന്യൂഡല്‍ഹി: നേപ്പാളില്‍ ദാമനിലെ റിസോര്‍ട്ടില്‍ 8 മലയാളികള്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ നിയമ നടപടിക്ക് കാഠ്മണ്ഡുവിലെ മലയാളി കൂട്ടായ്മ. റിസോര്‍ട്ടിനെതിരെ കേസ് നല്‍കുമെന്നു നേതൃത്വം നല്‍കുന്ന തുറവൂര്‍ സ്വദേശി കൈലാസ് നാഥ് അയ്യര്‍ പറഞ്ഞു.വിനോദ സഞ്ചാര സംഘത്തില്‍ ഉണ്ടായിരുന്ന ജയകൃഷ്ണന്‍, രാം കുമാര്‍ എന്നിവര്‍ക്കൊപ്പം മലയാളി കൂട്ടായ്മ പ്രവര്‍ത്തകര്‍ കാഠ്മണ്ഡുവിലെ അഭിഭാഷകന്‍ അവദേശ് കുമാര്‍ സിങ്ങിനെ കണ്ടിരുന്നു.

ഔട്ട്ഡോര്‍ ഗ്യാസ് ഹീറ്ററുകള്‍ മുറിയില്‍ വച്ചതു റിസോര്‍ട്ടിന്റെ വീഴ്ചയാണെന്നു പൊലീസ് പറഞ്ഞിരുന്നു. നേപ്പാള്‍ ടൂറിസം വകുപ്പ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തിന് പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്.എട്ടു പേരുടേയും സംസ്കാരം ഇന്ന് നടക്കും, മാതാപിതാക്കള്‍ക്കും ,കുഞ്ഞനിയനുമൊപ്പം കഴിയാതെ മറ്റൊരു മുറിയില്‍ കഴിഞ്ഞതു കൊണ്ട് മാത്രമാണ് മാധവ് രക്ഷപ്പെട്ടത് .കുഞ്ഞനിയന്‍ വൈഷ്ണവും അപകടത്തില്‍ മരിച്ചിരുന്നു.

വധശിക്ഷക്ക് മുൻപ് അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസിന് നിര്‍ഭയ പ്രതികളുടെ പ്രതികരണം

രഞ്ജിത്തിന്റെ സഹപാഠി ജയകൃഷ്ണന്റെ ഭാര്യ അശ്വതിക്കും മകള്‍ ഗൗരി ലക്ഷ്മിയ്ക്കും ഒപ്പമാണ് മാധവിനെ കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് അയച്ചത് .ഇന്ദുവിന്റെ അനിയത്തിയുടെ ഭര്‍ത്താവും കരസേനയുടെ സിഗ്നല്‍ കോറില്‍ ഉദ്യോഗസ്ഥനുമായ അനീഷ് ഉച്ചമുതലേ അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു. അശ്വതിക്കൊപ്പം മാധവിനെകൂട്ടി അനീഷ് വൈകുന്നേരത്തെ വിമാനത്തില്‍ നാട്ടിലേക്കു തിരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button