Latest NewsNewsBusiness

കേന്ദ്ര ബജറ്റ് 2020: ഇന്ത്യയിലെ കോടീശ്വരന്മാരുടെ ആസ്തി മൊത്ത ബജറ്റ് വിഹിതത്തേക്കാൾ കൂടുതലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് അടുത്തിരിക്കെ എല്ലാ സാമ്പത്തിക മേഖലയിലും ചർച്ച ചൂട് പിടിച്ചിരിക്കുകയാണ്. ഇന്ത്യയിലെ കോടീശ്വരന്മാരുടെ ആസ്തി മൊത്ത കേന്ദ്ര ബജറ്റ് വിഹിതത്തേക്കാൾ കൂടുതലാണെന്നാണ് ഇപ്പോൾ റിപ്പോർട്ട് പുറത്തു വരുന്നത്.

63 ഇന്ത്യൻ കോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 2018-19 സാമ്പത്തിക വർഷത്തെ മൊത്തം കേന്ദ്ര ബജറ്റിനേക്കാൾ കൂടുതലാണെന്ന് ഓക്സ്ഫാം തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ജനസംഖ്യയുടെ ഏറ്റവും മികച്ച 1 ശതമാനവും താഴെയുള്ള 50 ശതമാനവും തമ്മിലുള്ള അന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും, ആഗോള സംഘടനയായ ഓക്സ്ഫാമിന്റെ വരുമാന അസമത്വത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കി.

കോടീശ്വരന്മാരുടെ സ്വത്ത് 2017 ൽ 325.5 ബില്യൺ ഡോളറിൽ നിന്ന് (22.73 ട്രില്യൺ രൂപ) 2019 ൽ 408 ബില്യൺ ഡോളറായി (28.97 ട്രില്യൺ രൂപ) ഉയർന്നു. ഈ തുക 2019-20 ബജറ്റ് വിഹിതമായ 27.86 ട്രില്യൺ രൂപയേക്കാൾ കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ALSO READ: കാലം മാറിയപ്പോൾ റെയില്‍വേ ബജറ്റും മാറി; 2016നു ശേഷം ബജറ്റിൽ വന്ന മാറ്റം ഇങ്ങനെ

ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ഒരു വിശകലനം അനുസരിച്ച് അവരിൽ 15 പേർ ഉപഭോക്തൃ ഉൽപ്പന്ന വ്യവസായത്തിൽ നിന്നുള്ളവരും പത്തിൽ കൂടുതൽ പേർ ഫാർമസ്യൂട്ടിക്കൽസ് മേഖലയിൽ നിന്നുമുള്ളവരുമാണ്. ഇത് വികസ്വര രാജ്യങ്ങളിൽ അപൂർവമാണ്. വാസ്തവത്തിൽ, ഇന്ത്യയിൽ മാത്രമല്ല, ആഗോള അസമത്വം ആഴത്തിൽ വേരുറച്ചിരിക്കുകയാണെന്നും. കഴിഞ്ഞ 10 വർഷത്തിനിടയിൽ ലോക കോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയായെന്നും റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button