Kerala

വില്ലേജ് ഓഫീസുകളിൽ ഇനി ഇ-പോസ് സംവിധാനം

എല്ലാ വില്ലേജ് ഓഫീസുകളിലും ഇ-പോസ് സംവിധാനം നിലവിൽ വന്നു. ജില്ലയെ സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് ആക്കുന്നതിന്റെ ഭാഗമായി വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ജില്ലാ കളക്ടർ എസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഇ-പോസ് മെഷീൻ സംവിധാനത്തിലൂടെ എടിഎം കാർഡ് ഉപയോഗിച്ചു പൊതുജനങ്ങൾക്ക് ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും പണമിടപാടുകൾ നടത്താൻ സാധിക്കും. ഇ- പോസ് മെഷീൻ പ്രവർത്തനത്തെ സംബന്ധിച്ചു മതിയായ പരിശീലനം ജില്ലാ അടിസ്ഥാനത്തിൽ എല്ലാ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർക്കും ലഭ്യമാക്കി. കാഷ്ലെസ്സ് പണമിടപാടുകളിലൂടെ ഡിജിറ്റൽ യുഗത്തിലേക്ക് മാറാൻ വേണ്ട തയ്യാറെടുപ്പുകളുടെ ആദ്യ പടിയായാണ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയത്. രണ്ട് ഭാഗങ്ങളിലായി ജില്ലയിലെ 186 വില്ലേജ് ഓഫീസർമാർക്കാണ് പരിശീലനം നൽകിയത്.മെഷീൻ എങ്ങനെ ഉപയോഗിക്കാം, മെഷീനിലെ കോഡുകൾ എങ്ങനെ മനസിലാക്കാം, ഓരോ പ്രദേശത്തും ലഭ്യമായ നെറ്റ്‌വർക്ക് കവറേജ് എങ്ങനെ അറിയാം മെഷീൻ ഓൺ-ഓഫ് പ്രവർത്തനങ്ങൾ, ഇങ്ങനെ വിവിധ വിഷയങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ സംശയങ്ങൾക്ക് വിദഗ്ധർ മറുപടി നൽകി. വില്ലേജ് ഓഫീസുകൾക്ക് പുറമെ അടുത്ത ഘട്ടത്തിൽ ജില്ലയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഇ-പോസ് സേവനം ലഭ്യമാക്കും. കൂടാതെ ബസ് ഓണഴേസ് അസോസിയേഷനുമായി കൂടിയാലോചിച്ചു ബസ് ടിക്കറ്റും ഇ-പോസ് മെഷീൻ സൈ്വപ് വഴി ലഭ്യമാക്കും. ഡിജിറ്റൽ സെന്റർ ഫോർ എക്‌സലൻസ് , ഐ ടി വകുപ്പും സംയുക്തമായാണ് സമ്പൂർണ ഡിജിറ്റലൈസേഷൻ സാധ്യമാക്കുന്നത്. ആവശ്യമായ ഇ-പോസ് മെഷീനുകൾ വിതരണം ചെയുന്നത് ഫെഡറൽ ബാങ്ക് ആണ്. ജില്ലാ റെവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർ പി കാവേരി കുട്ടി, ജില്ലാ ഐ ടി കോ-ഓർഡിനേറ്റർ എഡ്വിൻ ആന്റണി, ജൂനിയർ സൂപ്രണ്ട് സബിത എം പി, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് ആൻഡ് റീജിയണൽ ഹെഡ് ഷാജി കെ വി , സീനിയർ മാനേജർ ബാലസുബ്രഹ്മണ്യൻ ടി എസ്എന്നിവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button