ബംഗളൂരു: അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുകയോ ദുരാചാരങ്ങള്‍ നടത്തുകയോ ചെയ്താല്‍ കനത്ത ശിക്ഷ നല്‍കാനൊരുങ്ങി കർണാടക സർക്കാർ. അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമം നടപ്പാക്കി കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ഇതുപ്രകാരം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചാല്‍ ഇനി ഏഴുവര്‍ഷം വരെ തടവും 50,000 രൂപവരെ പിഴയുമാണ് ശിക്ഷ.
Read also: 60 കാരിയുമായി പ്രണയം: ‘പ്രദേശത്തെ സമാധാനം തകര്‍ക്കാന്‍’ ശ്രമിച്ചതിന് 22 കാരനെതിരെ കേസ്
ആഭിചാരം, ദുര്‍മന്ത്രവാദം, നരബലി, മൃഗങ്ങളുടെ കഴുത്തില്‍ കടിച്ച് കൊല്ലുക, കനലിലൂടെ നടക്കുക, വശീകരണ ഉപാധികളും പൂകളും, ഇതിനായി പരസ്യം നല്‍കുക, നിധിക്കുവേണ്ടിയുള്ള പൂജ, ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച ഇലയില്‍ ഉരുളുക, സ്ത്രീകളെ വിവസ്ത്രയാക്കി നിര്‍ത്തല്‍, നഗ്‌നനാരീ പൂജ, പൂജകളിലൂടെ അസുഖം മാറ്റല്‍, കുട്ടികളെ ഉപയോഗിച്ചുള്ള ആചാരങ്ങള്‍ തുടങ്ങിയവയും നിരോധിച്ചിട്ടുണ്ട്.
Post Your Comments