ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ : സെറീന വില്യംസും, നവോമി ഓസാക്കയും പുറത്തേക്ക്

മെൽബൺ : ഓസ്‌ട്രേലിയന്‍ ഓപ്പണിൽ വനിത സിംഗിൾസിലെ മൂന്നാം റൗണ്ടിൽ മുന്‍ ചാംപ്യന്‍ സെറീന വില്യംസും, നവോമി ഓസാക്കയും പുറത്തായി. 27ാം സീഡായ ചൈനയുടെ വാങ് ക്വിയാങ്ങിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് അമേരിക്കൻ താരമായ സെറീന തോറ്റത്.

ആദ്യ സെറ്റ് കൈവിട്ട സെറീന, രണ്ടാം സെറ്റില്‍ 53ന് പിന്നില്‍ നിന്ന് ശേഷം ടൈബ്രേക്കറിലൂടെ മുന്നിലെത്തി. എന്നാൽ മൂന്നാം സെറ്റ് 75ന് ക്വാങ് വാങ്ങ് മുന്നിലെത്തുകയായിരുന്നു. സ്‌കോര്‍ 6-4, 2-6, 7-5. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെറീന ഏഴ് തവണ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. ഒസാക നേരിട്ടുള്ള സെറ്റുകള്‍ക്ക് 15കാരി കൊകൊ ഗൗഫിനോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 3-6, 4-6.

അതേസമയം മൂന്നാം റൗണ്ടില്‍ പരാജയപ്പെട്ട കരോളിൻ വോസ്‌നിയാക്കി മൂന്നുസെറ്റ് പോരാട്ടത്തിൽ ടുനീഷ്യയുടെ ഓന്‍സ് യാബുര്‍ വോസ്‌നിയാക്കിയെ തോല്‍പ്പിച്ചത്. ഈ മത്സരത്തിനു ശേഷം കരോളിൻ വോസ്‌നിയാക്കി ടെന്നിസില്‍ നിന്ന് വിരമിച്ചതായി അറിയിച്ചു.

Share
Leave a Comment