Latest NewsKeralaNews

ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി; യുവാവ് അബോധാവസ്ഥയിൽ, ആശുപത്രി ചെലവുകൾക്ക് നിയമപരമായ സഹായം കിട്ടാനായി കാർ അന്വേഷിച്ച് കുടുബം

തൃശൂർ: ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ അന്വേഷിച്ച് യുവാവിന്റെ കുടുംബം. കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതര പരുക്കുകളോടെ കഴിയുകയാണ് ചൊവ്വൂർ ചെറുവത്തേരി വീട്ടിൽ ബിജീഷ്. മകൾ നൈകേയയും ഭാര്യ രാഖിയും ബിജീഷിന്റെ ജീവന് വേണ്ടി പ്രാർത്ഥനയിലാണ്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ തൃശൂർ – കൊടുങ്ങല്ലൂർ റോഡിൽ ചൊവ്വൂർ പെട്രോൾ പമ്പിന് സമീപത്ത് സുഹൃത്തിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം നടന്നത്.

Read also: സുപ്രധാന വിധിയുമായി ഹൈക്കോടതി, സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകളിൽ ഇനി സർക്കാർ അനുമതി കൂടാതെ മതപഠനം പാടില്ല

ബൈക്കിൽ ഇടിച്ച കാർ നിറുത്താതെ പോയി. അത് വഴി എത്തിയ മറ്റൊരു കാറിൽ ഉള്ളവരാണ് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചത്. സുഹൃത്ത് അഭിലാഷും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിച്ച കാർ ഏതെന്നു കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ആശുപത്രി ചെലവുകൾക്ക് നിയമപരമായ സഹായം കിട്ടാനാണ് കാറിന്റെ ഡ്രൈവറെ അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button