ഭദോഹി: അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം പീഡിപ്പിച്ചുവെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ഭദോഹിയിലാണ് സംഭവം. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവിന്‍റെ വീട്ടിലായിരുന്ന യുവതിയെ അയൽവാസിയായ സരോജ് അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.തുടര്‍ന്ന് ബദോഹിയിലെ സരോജിന്റെ കൃഷിയിടത്തിനു സമീപമുള്ള മുറിയില്‍ യുവതിയെ ബന്ദിയാക്കി അഞ്ച് ദിവസത്തോളം ലൈംഗികമായി പീഡിപ്പിച്ചു.ബുധനാഴ്ച ഭര്‍ത്താവും വീട്ടുകാരും യുവതിയുടെ സുഖമില്ലാത്ത അമ്മയെ കാണാനായി എത്തിയപ്പോഴാണ് യുവതി വീട്ടിലെത്തിയിട്ടില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ സരോജ് ബന്ദിയാക്കിയിരുന്ന സ്ഥലത്തുനിന്ന് യുവതിയെ പോലീസ് രക്ഷപ്പെടുത്തിയത്. വിശാല്‍ സരോജ് എന്നയാളെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments