പന്തീരങ്കാവ് സംഭവത്തിൽ സിപിമ്മിന് നിലപാടില്ലെന്ന് അഡ്വ. എ. ജയശങ്കർ. പിണറായി വിജയൻ അലനും താഹയും ചായ കുടിക്കാൻ പോയപ്പോൾ ആളുമാറി പിടിച്ചതല്ലെന്ന് വ്യക്തമാക്കുന്നു. ഇരുവരും സിപിഎം പ്രവർത്തകർ തന്നെയെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. അലനും താഹയും എസ്എഫ്ഐയിൽ നുഴഞ്ഞു കയറിയ മാവോയിസ്റ്റുകളായിരുന്നു എന്നത് സഖാവ് പി ജയരാജൻ. അതുകൊണ്ട് സഖാക്കൾ സമയാസമയങ്ങളിൽ ഇത് മൂന്നും മാറിമാറി പ്രയോഗിക്കേണ്ടതാണ്. അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന കാര്യം മറക്കരുതെന്ന് ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു. ഭരണകൂട ഭീകരതയെ എതിർക്കാനും കരിനിയമങ്ങൾക്കെതിരെ പോരാടാനുമുളള ഒരവസരവും നമ്മൾ പാഴാക്കരുതെന്നും അദേഹം പറയുന്നു.
പോസ്റ്റ് വായിക്കാം…
പന്തീരങ്കാവിലെ അലനും താഹയും ചായ കുടിക്കാൻ പോകുമ്പോൾ ആളു മാറി പോലീസ് പിടികൂടിയതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് സർക്കാർ ഭാഷ്യമാണ്.
അലനും താഹയും എസ്എഫ്ഐയിൽ നുഴഞ്ഞു കയറിയ മാവോയിസ്റ്റുകളായിരുന്നു എന്നത് സഖാവ് പി ജയരാജൻ്റെ വ്യക്തിപരമായ അഭിപ്രായം മാത്രം.
അലനും താഹയും സിപിഎം പ്രവർത്തകർ തന്നെയാണ്, മാവോയിസ്റ്റുകളല്ല എന്ന പി മോഹനൻ്റെ അഭിപ്രായം ബുദ്ധിജീവികളെയും മനുഷ്യാവകാശ പ്രവർത്തകരെയും സമാധാനിപ്പിക്കാനും കോൺഗ്രസ്, ലീഗ് പാർട്ടികളുടെ മുതലെടുപ്പ് തടയാനും ഉദ്ദേശിച്ചാണ്.
അതുകൊണ്ട് സഖാക്കൾ സമയാസമയങ്ങളിൽ ഇത് മൂന്നും മാറിമാറി പ്രയോഗിക്കേണ്ടതാണ്. അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന കാര്യം മറക്കരുത്.
ഊപ്പ ചുമത്തുകയും അന്വേഷണം എൻഐഎ ഏറ്റെടുക്കുകയും ചെയ്തതു കൊണ്ട് അലനും താഹയും അടുത്ത കാലത്തൊന്നും പുറത്തു വരികയില്ല.
ഭരണകൂട ഭീകരതയെ എതിർക്കാനും കരിനിയമങ്ങൾക്കെതിരെ പോരാടാനുമുളള ഒരവസരവും നമ്മൾ പാഴാക്കരുത്.
https://www.facebook.com/AdvocateAJayashankar/photos/a.753112281485167/2505260629603648/?type=3&__xts__%5B0%5D=68.ARCvCtwCxDwsBLtKbGKsa7Fk9jyloyI3v6nhgR59CbUiyFwuEChVgu-HzA0QrGD61jdocU9rMY8i3CyAJ6fnioaVaOEWWz0RytvcBNlDO8oJDcWcnMsTCcqGPFrfl9WtTgxOlTji7c8hUzf-73GEpAqOk9K5Em-Ggm4WwITy99GSGUuAof96QrgtTKkGg_gvk0WnReZkpuAE1QEdHWY0unOKBi3wOZ4P4Tf_TedypryMcmKV35OonqUKyHG9_QaX58TLSZD97Ofypcy_GN-IJoW9lkf5xv1_u43JkbnLGvONNuKdQfNrKkHD3_5n-ReN2R10xmSjdmg–m2ofPXB8dsG5w&__tn__=-R
Post Your Comments