Latest NewsNewsIndia

ജംബോ പട്ടികയിലേക്ക് തന്നെ പരിഗണിക്കേണ്ട; വിമർശനവുമായി വി.ഡി സതീശന്‍

ന്യൂഡല്‍ഹി: കെ.പി.സി.സിയുടെ ജംബോ ഭാരവാഹി പട്ടികയ്‌ക്കെതിരെ വിമർശനവുമായി വി.ഡി സതീശന്‍ എം.എല്‍.എ. ഭാരവാഹി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി അദ്ദേഹം ഹൈക്കമാന്‍ഡിന് കത്ത് നല്‍കി. ടി.എന്‍ പ്രതാപന്‍ എം.പിയും എ.പി അനില്‍കുമാര്‍ എം.എല്‍.എയും ഇത്തരത്തിൽ കത്ത് നൽകിയിട്ടുണ്ട്.

Read also: പൗരത്വ നിയമവുമായി ബന്ധപ്പെട്ട സർവേയെന്ന സംശത്തിൽ വനിതാ ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്തു

ജംബോ പട്ടിക പാര്‍ട്ടിയെ പൊതുജന മധ്യത്തില്‍ അപഹാസ്യരാക്കുമെന്ന് സതീശന്‍ അറിയിച്ചു. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഭാരവാഹികളെ തീരുമാനിക്കണമെന്നും ഒരാള്‍ക്ക് ഒരു പദവി നിര്‍ദ്ദേശം നടപ്പാക്കണമെന്നും ടി.എന്‍ പ്രതാപന്‍ വ്യക്തമാക്കി. അതേസമയം തന്നെയും കെ. സുധാകരനെയും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചത് ഗ്രൂപ്പ് നേതൃത്വമല്ലെന്നും ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കൊടിക്കുന്നില്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button