Latest NewsNewsIndia

പൗരത്വ നിയമവുമായി ബന്ധപ്പെട്ട സർവേയെന്ന സംശത്തിൽ വനിതാ ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്തു

കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ എക്കണോമിക് സെന്‍സസ് 2019- 2020 സര്‍വേക്കെത്തിയ വനിതാ ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്തു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സര്‍വേക്കാണ് ഉദ്യോഗസ്ഥ എത്തിയതെന്ന് തെറ്റിദ്ധരിച്ച ജനങ്ങള്‍ ഇവരെ  ആക്രമിക്കുകയായിരുന്നു. നസറീന്‍ ബാനോ എന്ന ഉദ്യോഗസ്ഥയെയാണ്  ജനങ്ങള്‍ കൈയേറ്റം ചെയതത്.  ‘അവര്‍ എന്റെ ഫോണ്‍ തട്ടിപ്പറിച്ച്  1000 വീടുകളിലെ വിവരങ്ങള്‍ രേഖപ്പെടുത്തിയത് നീക്കം ചെയ്തു.’ ബാനോ പറയുന്നു.   സമാനമായ സംഭവം ബിഹാറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്‌. സര്‍വേക്കെത്തിയ യുവാവിനെയാണ് അവിടെ ജനങ്ങള്‍ മര്‍ദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button