Latest NewsNewsIndia

കാവിനിറം ആരുടെയും കുത്തകയല്ല, മഹാരാഷ്ട്രയുടെ നിറം തന്നെ കാവിയാണ്; തീവ്രഹിന്ദുത്വ പാതയിലേക്ക് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന

മുംബൈ: തീവ്രഹിന്ദുത്വ പാതയിലേക്ക് മുന്നേറാനൊരുങ്ങി രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന. ഇതിന്റെ ഭാഗമായി പാര്‍ട്ടിയുടെ പുതിയ പതാക രാജ് താക്കറെ പുറത്തിറക്കി. പൂര്‍ണമായും കാവി നിറത്തിലുള്ളതാണ് പുതിയ പതാക. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ജന്മദിനമായ ഇന്ന് നടന്ന മഹാ സമ്മേളനത്തിലാണ് പതാക മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കാവിനിറം ആരുടെയും കുത്തകയല്ല. മഹാരാഷ്ട്രയുടെ നിറം തന്നെ കാവിയാണ്. ഞങ്ങളും കാവിയാണ്. ഈ പതാകമാറ്റം മഹാരാഷ്ട്രയ്ക്കാകെ പുതു ഊര്‍ജം പകരുമെന്നുറപ്പാണ്. മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവുകളും സാധ്യതകളുമുണ്ടാകും. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സന്ദീപ് ദേശ്പാണ്ഡെ പറഞ്ഞു.
ഓറഞ്ച്, പച്ച, നീല എന്നീ നിറങ്ങളായിരുന്നു മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ പതാകയിലുണ്ടായിരുന്നത്. ഇത് മാറ്റിയാണ് കാവിയിലേക്ക് മാറിയിരിക്കുന്നത്. തീവ്രഹിന്ദുത്വ രാഷ്ട്രീയം സ്വീകരിക്കുന്നതിന്റെ സൂചനയാണ് ഈ നിറം മാറ്റത്തിന് പിന്നിലെന്നാണ് സൂചന.

മുംബൈ, പൂനെ, നാസിക്, കൊങ്കണ്‍ മേഖലകളില്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നിര്‍ണായക ശക്തിയാണ്. ബിജെപിയുമായി പാര്‍ട്ടി സഖ്യമുണ്ടാക്കുമെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button