താനെ: വിധവയായ തന്റെ മകളെ ശല്യപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പിതാവ് കുത്തി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 67കാരനായ പിതാവാണ് തന്റെ മകളെ ശല്യപ്പെടുത്തിയയാളെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ യുവതിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
വിധവയായ യുവതിയെ ഒരാള്‍ സ്ഥിരമായി ശല്യപ്പെടുത്തി വരികയായിരുന്നു. തുടര്‍ന്ന് ഈ വിവരം അറിഞ്ഞ പിതാവ് ശല്ല്യം ചെയ്ത യുവാവിനെ രണ്ട് പ്രാവശ്യം താക്കീത് ചെയ്തെങ്കിലും യുവാവ് വീണ്ടും ശല്യം തുടരുകയായിരുന്നു. ഇതോടെയാണ് പിതാവ് യുവാവിനെ കുത്തികൊന്നത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മകളെ ശല്യപ്പെടുത്തി ഇയാള്‍ ശല്ല്യപ്പെടുത്തി വരുന്നതുകണ്ട 67കാരനായ പിതാവ് ഇയാളെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Post Your Comments