ഓക്ലന്‍ഡ്: വ്യക്തികള്‍ക്കല്ല പ്രധാന്യം ഒത്തൊരുമായാണ് ടീമിന്റെ ശക്തി എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രി. ലോകകപ്പ് നേടുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നും ഓസ്ട്രേലിയക്കെതിരായ പരമ്പര വിജയം ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടിയെന്നും രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
ഏത് സാഹചര്യത്തെ നേരിടാനും ടീം ഇന്ത്യ സജ്ജമാണെന്നും ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള മുന്നൊരുക്കത്തിലാണ് ടീം ഇന്ത്യയെന്നും ന്യൂസിലന്‍ഡിനെതിരായ പരമ്പരയും ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയും ശക്തിദൗര്‍ബല്യങ്ങള്‍ പരീക്ഷിക്കാനും തിരുത്താനുമുള്ള അവസരമാണ് വിരാട് കോലിക്കും സംഘത്തിനുമെന്നും ടീമിന്റെ ഏറ്റവും വലിയ ലക്ഷ്യവും സ്വപ്നവും ലോകകപ്പ് വിജയമാണെന്നും കോച്ച് രവി ശാസ്ത്രി പറഞ്ഞു.
ധൈര്യശാലിയായ ക്യാപ്റ്റനാണ് ടീമിനുള്ളത്. കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറായും ശോഭിക്കുന്നത് ടീമിന് കൂടുതല്‍ സാധ്യതകള്‍ നല്‍കുന്നുവെന്നും അതുപോലെ പരിചയ സമ്പന്നരായ ശിഖര്‍ ധവാന്റെയും ഇശാന്ത് ശര്‍മ്മയുടേയും അഭാവം ഇന്ത്യക്ക് തിരിച്ചടിയാണെന്നും ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്ക് തൊട്ടുമുന്‍പ് രവി ശാസ്ത്രി പറഞ്ഞു.
Post Your Comments